Latest NewsIndiaNews

വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ ആറു വിമാനത്താവളങ്ങളിൽ വ്യോമസേനയ്ക്കുള്ള യുദ്ധവിമാന പരിശീലനം ആരംഭിച്ചു. വ്യോമസേന ഈസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. വിപുലമായ അഭ്യാസ പ്രകടനങ്ങൾക്കാണ് വ്യോമസേന തയ്യാറെടുക്കുന്നത്.

ALSO READ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വികസനത്തിനായി സൂപ്പർ ഹിറ്റായ ‘നരേന്ദ്ര– ദേവേന്ദ്ര ഫോർമുല’ വീണ്ടും കൊണ്ടുവരണമെന്നു പ്രധാനമന്ത്രി

അസമിലെ ഗുവഹത്തി , അരുണാചൽ പ്രദേശിലെ ദിമാപൂർ , പാസിഘട്ട് , മണിപ്പൂരിലെ ഇംഫാൽ , പശ്ചിമ ബംഗാളിലെ കൊൽക്കത്ത , ആൻഡൽ എന്നിവിടങ്ങളിൽ ഒരുക്കിയിട്ടുള്ള ആറു വ്യോമത്താവളങ്ങളിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ കുതിച്ചുയരുക. രണ്ട് ഘട്ടമായി നടക്കുന്ന പരിശീലനത്തിന്റെ ആദ്യ ഘട്ടം ഇന്നാരംഭിച്ചു .ചൈനയിൽ നിന്നടക്കം ഏതെങ്കിലും തരത്തിലുള്ള തിരിച്ചടികൾ ഉണ്ടായാൽ അവ ഫലപ്രദമായി നേരിടുകയും , ശക്തമായി തിരിച്ചടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പശ്ചിമ ബംഗാൾ അടക്കമുള്ള വ്യോമത്താവളങ്ങൾ തെരഞ്ഞെടുത്തത്. ഈ മാസം 29 നാണ് രണ്ടാം ഘട്ടം ആരംഭിക്കുക . 132 പരിശീലകരും വ്യോമാഭ്യാസത്തിൽ പങ്കാളികളാകും.

ALSO READ: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: വികസനത്തിനായി സൂപ്പർ ഹിറ്റായ ‘നരേന്ദ്ര– ദേവേന്ദ്ര ഫോർമുല’ വീണ്ടും കൊണ്ടുവരണമെന്നു പ്രധാനമന്ത്രി

ഇന്ത്യയുടെ ശത്രു രാജ്യത്തിൽ നിന്നും ആക്രമണമുണ്ടായാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തിരിച്ചടികൾ നടത്തണമെന്നും ,അവ എങ്ങനെയൊക്കെ ഏകോപിപ്പിക്കണമെന്നും ആസൂത്രണം ചെയ്യുന്നതിനു മുന്നോടിയായാണ് ഈ അഭ്യാസം സംഘടിപ്പിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button