KeralaLatest NewsNews

സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? ;ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ വിമർശിച്ച് നിരണം ഭദ്രാസനാധിപന്‍

കോട്ടയം: പള്ളിത്തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ കൂടത്തായി കേസിനോട് ഉപമിച്ചാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം. സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? എന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിപ്പില്‍ ചോദിക്കുന്നു. ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കില്‍ ഇക്കൂട്ടര്‍ക്ക് സഹോദരങ്ങളുടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയടക്കുന്നതിലാണ് രസമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

Read also: ജയലളിതയുടെ മരണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കുമെന്ന് ഡിഎംകെ പ്രസിഡന്റ്; സ്റ്റാലിന്റെ തന്ത്രങ്ങളെ ശക്തമായി വിമർശിച്ച് അണ്ണാ അണികൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

സഭയ്ക്ക് “ജോളി സിൻഡ്രോം ” ബാധിച്ചാൽ എന്തു ചെയ്യും? പ്രസ്തുത ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കിൽ ഇക്കൂട്ടർക്ക് സഹോദരങ്ങളുടെ വിയർപ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയ്യടക്കുന്നതിലാണ് രസം! ഇവിടെ എല്ലാം പൊലിസ് സംരക്ഷണയിൽ “പ്രാർത്ഥിക്കു” ന്നതാണ് ഇവരുടെ ഇഷ്ട വിനോദം! How long, O Lord!

shortlink

Related Articles

Post Your Comments

Related Articles


Back to top button