KeralaLatest NewsNews

തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

തിരുവല്ല: തിരുവല്ലയിൽ തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാത്തങ്കരി കളത്തിപറമ്പില്‍ കെ ഒ ജോര്‍ജ്(86) ആണ് മരിച്ചത്. ഇവരുടെ പുരയിടത്തില്‍ തന്നെയുള്ള മാവിന്റെ ഉയരമുള്ള കൊമ്പില്‍ കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് ആക്രമിച്ചത്. തേനീച്ചക്കൂട്ടില്‍ പരുന്ത് കൊത്തിയതോടെയാണ് തേനീച്ചകള്‍ ഇളകിയെത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോര്‍ജിന്റെ ശരീരം മുഴുവന്‍ പറ്റിപ്പിടിച്ച്‌ നിന്ന് ഇവ കുത്തുകയായിരുന്നു. ജോര്‍ജിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികള്‍ തീകത്തിച്ചാണ് തേനീച്ചകളെ അകറ്റിയത്.ചിറ്റാറില്‍ നിന്ന് ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ എത്തിയാണ് തേനീച്ചക്കൂട് പിന്നീട് നശിപ്പിച്ചത്.

Read also: ആർ.എസ്.എസ്, ബിജെപി പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button