Latest NewsKeralaIndia

ആർ.എസ്.എസ്, ബിജെപി പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

1997-ൽ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അൻവരി ദുബായിലേക്ക് കടന്നു.

തൃശ്ശൂർ: 1992-97 കാലത്ത് കേരളത്തിലുണ്ടായ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇക്കാലത്തു നടന്ന അപകടമരണങ്ങളുടെ പിന്നിൽ തീവ്രവാദിസംഘടനയായ ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണിത്. ഇതിനായുള്ള വിവരശേഖരണം തുടങ്ങി.1992-ൽ തൃശ്ശൂരിൽ രൂപംകൊണ്ട തീവ്രവാദസംഘടനയാണ് ജംഇയ്യത്തുൽ ഇഹ്സാനിയ. 1997-ൽ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അൻവരി ദുബായിലേക്ക് കടന്നു.

രാജ്യമൊട്ടാകെ ഗ്രാമങ്ങളിൽ വികസനം എത്തിക്കാൻ ആർഎസ്എസ്

ഇക്കാലത്ത് നിരവധി ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകർ അപകടങ്ങളിലും ദുരൂഹസാഹചര്യങ്ങളിലും മരിച്ചിട്ടുണ്ട്. 1996 ഓഗസ്റ്റിൽ മാത്രം മൂന്ന് ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയ്യത്തുൽ ഇഹ്സാനിയയുടെ പങ്ക് വെളിപ്പെട്ടത്. തൊഴിയൂർ സുനിലിനെയാണ് സംഘം ആദ്യം കൊലപ്പെടുത്തിയതെന്ന് പിന്നീട് തെളിഞ്ഞു. 1994 ഡിസംബർ നാലിന് നടന്ന കൊലപാതകത്തിലെ പങ്ക് കണ്ടെത്തിയത് 25 വർഷം കഴിഞ്ഞാണ്.

മഹാകവി വള്ളത്തോളിന്റെ പുത്രി വാസന്തി മേനോൻ അന്തരിച്ചു

അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ഓഗസ്റ്റ് എട്ടിന് പാലൂർ അങ്ങാടിയിലെ പച്ചക്കറിവ്യാപാരിയായിരുന്ന ബി.ജെ.പി. നേതാവ് മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഈ സംഘടനയിലെ അംഗങ്ങളാണെന്ന് തെളിവ് കിട്ടി. ഇതോടെയാണ് 1992-നുശേഷം അഞ്ചുവർഷം കേരളത്തിലുണ്ടായ ബി.ജെ.പി., ആർ.എസ്.എസ്. പ്രവർത്തകരുടെ അപകട-ദുരൂഹമരണങ്ങൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. പ്രതികളെ പിടികൂടിയതോടെ നിൽക്കക്കള്ളിയില്ലാതെ സംഘത്തിലെ അംഗങ്ങൾ പലരും ഒളിവിൽ പോകുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button