KeralaLatest NewsIndia

അതീവ സുരക്ഷയുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അജ്ഞാത ഡ്രോണ്‍

ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന .

തിരുവനന്തപുരം ; ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപം അജ്ഞാത ഡ്രോണ്‍ പറന്നു . രാത്രി പത്തരയോടെയാണ് ഡ്രോണ്‍ പ്രത്യക്ഷമായത് . സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ തന്നെ സ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്‍റെ വടക്കേ നടയ്ക്ക് സമീപവും തെക്കേ നടയ്ക്ക് സമീപവും പറന്ന ഡ്രോണിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന .

ആർ.എസ്.എസ്, ബിജെപി പ്രവർത്തകരുടെ അപകട-ദുരൂഹ മരണങ്ങൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു

മാസങ്ങള്‍ക്ക് മുമ്പ് സെക്രട്ടറിയേറ്റുള്‍പ്പടെ നഗരത്തിലെ തന്ത്രപ്രധാന ഭാഗങ്ങളില്‍ ഡ്രോണ്‍ പറന്നത് ആശങ്ക പരത്തിയിരുന്നു. തുടര്‍ന്ന് നിരവധി ഡ്രോണുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധന നടത്തിയെങ്കിലും അജ്ഞാത ഡ്രോണിനെയോ ഉടമയെയോ ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button