Latest NewsNewsBusiness

ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം

കൊച്ചി : ഇന്നത്തെ ഇന്ധന വിലയിൽ മാറ്റം. സംസ്ഥാനത്ത് ഡീസല്‍ ലിറ്ററിന് 11 പൈസ കുറഞ്ഞു. പെട്രോള്‍ വില മാറ്റമില്ല. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.63 രൂപയും, ഡീസല്‍ ലിറ്ററിന് 71.32 രൂപയിലുമാണ് ഇന്ന് വ്യാപാരം. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 75.29, ഡീസല്‍ ലിറ്ററിന് 69.96. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 75.62 ഡീസല്‍ ലിറ്ററിന് 70.29 രൂപയുമാണ് ഇന്നത്തെ വില.

Also read : തുടർച്ചയായി നേട്ടം കൊയ്ത് ഓഹരി വിപണി മുന്നോട്ട്

ദേശീയ തലത്തിലേക്ക് വരുമ്പോൾ ഡല്‍ഹിയില്‍ പെട്രോളിന് 73.27 രൂപയും ഡീസലിന് 66.31 രൂപയും. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.88 രൂപയും ഡീസലിന് 69.49 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഇന്ധന വിലയിൽ മാറ്റമില്ലായിരുന്നു. ഒക്ടോബറിലെ ആദ്യ ദിവസം മാത്രമാണ് ഇന്ധനവില കൂടിയത്. ഈ മാസം ഇന്ധനവിലയില്‍ വന്‍ വ്യതിയാനങ്ങളാണ് പ്രകടമായത്. കഴിഞ്ഞ മാസം ഇന്ധനവിലയില്‍ വന്‍ വര്‍ധനവുണ്ടായി. ആഗോള വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ മാറ്റമാണ് ഇതിനു കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button