Latest NewsSaudi ArabiaNewsGulf

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുത്ത് ഗൾഫ് രാജ്യം

റിയാദ്: യുഎഇയ്ക്ക് പിന്നാലെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാൻ തയ്യാറെടുത്ത് സൗദി അറേബ്യ.രാജ്യാന്തര സ്‌പേസ് സ്റ്റേഷനിൽ ബഹിരാകാശ യാത്രികനെ എത്തിക്കുവാൻ റഷ്യൻ സ്‌പേസ് ഏജൻസി റോസ് കോസ്‌മോസും സൗദി സ്പേസ് ഏജൻസിയും തമ്മിൽ കരാർ ഒപ്പിട്ടു. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്റെ കഴിഞ്ഞ ദിവസത്തെ സൗദി സന്ദർശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലെയും സ്‌പേസ് ഏജൻസികൾ തമ്മിൽ കരാർ ഒപ്പ് വെച്ചത്.

Also read : ഇന്ത്യയുടെ യാത്രാവിമാനത്തെ പാക്കിസ്ഥാൻ യുദ്ധവിമാനങ്ങള്‍ വ്യോമപാതയിൽ തടഞ്ഞു

2017 ൽ സൽമാൻ രാജാവിന്റെ റഷ്യൻ സന്ദർശനത്തിനിടെയാണ് ബഹിരാകാശ മേഖലയിൽ സൗദി-റഷ്യ സഹകരണത്തിന് തുടക്കം കുറിച്ചത്. സമാധാനപരമായ ആവശ്യങ്ങൾക്ക് ബഹിരാകാശ പര്യവേഷണ മേഖലയിൽ സഹകരിക്കുന്നതിനു അന്നും ഇരു രാജ്യങ്ങളും കരാർ ഒപ്പിട്ടു. ശേഷം സ്‌പേസ് സ്റ്റേഷനിലേക്ക് സൗദി ബഹിരാകാശ യാത്രികനെ അയക്കുന്നതിനുള്ള ചർച്ചകൾ ഈ വർഷം ആദ്യം തുടങ്ങിയിരുന്നു.

Also read : ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസനഭാവിയിലേക്ക് കുതിക്കാനൊരുങ്ങി ദുബായ്

ബഹിരാകാശ മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിനും ഈ മേഖലയിൽ മുൻനിര രാജ്യങ്ങളുടെ പരിചയസമ്പത്തു പ്രയോജനപ്പെടുത്തുന്നതിനുമാണ് സൗദി ആഗ്രഹിക്കുന്നത്. ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകുന്നതിനും സാറ്റലൈറ്റ് നിർമ്മാണ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനും റഷ്യൻ സ്‌പേസ് ഏജൻസികളുമായി സഹകരിക്കുന്നതിനു ശ്രമിച്ചുവരികയാണെന്നും സൗദി സ്‌പേസ് ഏജൻസി ഡയറക്ടർ ബോർഡ് ചെയർമാൻ സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button