NattuvarthaLatest NewsKeralaNews

എറണാകുളത്ത് അമ്മയും മക്കളും മരിച്ച നിലയിൽ

എറണാകുളം : അമ്മയെയും, മക്കളെയും മരിച്ച നിലയിൽ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടലിൽ ബംഗളൂരിൽ താമസക്കാരായ രാധാമണി(64) , മക്കളായ സുരേഷ് കുമാർ (43), സന്തോഷ്‌ കുമാർ(40) എന്നിവരെയാണ് ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിത്സ ആവശ്യത്തിനായി കൊച്ചിയിൽ എത്തിയ ഇവർ കഴിഞ്ഞ 14നാണ് മുറി എടുത്തത്. രണ്ട് ദിവസമായിട്ടും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ലോ​ഡ്ജ് ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ അ​റി​യിച്ചു. തു​ട​ർ​ന്ന് ഡൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദഹേങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. ഇ​വ​ർ വി​ഷം ക​ഴി​ച്ച് മ​രി​ച്ച​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : മദ്യലഹരിയില്‍ വഴക്ക് : സുഹൃത്ത് റോഡിലേക്ക് തള്ളിയിട്ട മധ്യവയസ്കൻ ടിപ്പര്‍ ലോറി കയറി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button