Latest NewsNewsIndia

പെണ്‍കുട്ടികള്‍ക്കായി ഫെയ്‌സ്ബുക്കില്‍ വല വിരിച്ച് വന്‍ സംഘം; സ്ത്രീകളുടെ പേരിലും വ്യാജ അക്കൗണ്ടുകള്‍

തിരുവനന്തപുരം: ഫെയ്‌സ്ബുക്, വാടസാപ് തുടങ്ങിയ സമൂഹ്യമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച് പെണ്‍കുട്ടികളെ ചൂഷണത്തിനിരയാക്കുന്ന വന്‍ സംഘം കേരളത്തിലും വ്യാപകമാകുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ചിക്കുകയും മറ്റ് രീതിയില്‍ ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇത്തരക്കാര്‍ പെണ്‍കുട്ടികളുമായി വ്യാജ ഫെയ്‌സ്ബുക് ഐഡി വഴി പരിചയം സ്ഥാപിക്കുകയും പിന്നീട് ഇവരുടെ വാട്‌സാപ് നമ്പറും മറ്റു രേഖകളും സ്വന്തമാക്കുകയുമാണ് ചെയ്യുന്നത്. ചാറ്റിങ്ങിലൂടെ പെണ്‍കുട്ടികളെ വലയിലാക്കുന്ന ഇവര്‍ വീട്ടില്‍ നിന്നിറക്കി ക്രൂരമായി പീഡനത്തിനിരയാക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും മാനഹാനിയോര്‍ത്ത് പല പെണ്‍കുട്ടികളും ഈ വിവരം രക്ഷിതാക്കളെപ്പോലും അറിയിക്കാറില്ല എന്നുള്ളതാണ് സത്യം.

ALSO READ: ഡൽഹിയിൽ മരിച്ച പ്രവാസി വ്യവസായിയുടെ രണ്ടാംഭാര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; കുറിപ്പിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മിക്ക വ്യാജ ഫെയ്‌സ്ബുക് ഐഡികള്‍ക്കും പിന്നില്‍ ഒരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. സാധാരണക്കാരായ പെണ്‍കുട്ടികള്‍ ഒരിക്കലും ഇക്കാര്യം അറിയുന്നില്ല. ഫെയ്‌സ്ബുക്, വാട്‌സാപ് കെണിയില്‍ വീണു കഴിഞ്ഞാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് അത്ര എളുപ്പവുമല്ല എന്നത് സംഭവത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. അതേസമയം പെണ്‍കുട്ടികളെ വീഴ്ത്താന്‍ മിക്ക ക്രിമിനലുകളും സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫെയ്‌സ്ബുക് ഐഡികളാണ് ഉപയോഗിക്കുന്നത്. ചാറ്റിങ്ങിലൂടെ വീഴുമെന്ന് മനസ്സിലാക്കിയാല്‍ പിന്നെ പുരുഷന്മാരാണെന്ന കാര്യം തന്ത്രപരമായി വെളിപ്പെടുത്തും. പതിവ് ചാറ്റിങും ഫോണ്‍ വിളിയും നടക്കുമ്പോഴും കെണികള്‍ ഇവര്‍ അറിയില്ല. തങ്ങളുടെ മക്കള്‍ ഇത്തരം കെണികളില്‍ അകപ്പെടുന്ന വിവരം പലപ്പോഴും രക്ഷിതാക്കള്‍ പോലും അറിയില്ല. ഫെയ്‌സ്ബുക്കില്‍ 100 ഐഡികള്‍ എടുത്താല്‍ ഇതില്‍ പത്തും വ്യാജ അക്കൗണ്ടുകളായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ALSO READ: അദ്ദേഹം മ​ഹാ​നാ​യ താരം; ധോ​ണി​യു​ടെ ഭാ​വിയെക്കുറിച്ച് പ്രതികരണവുമായി ഗാംഗുലി

shortlink

Related Articles

Post Your Comments

Related Articles


Back to top button