Latest NewsNewsInternational

ട്രംപിനെ വിലക്കിയ സംഭവം: തനിക്ക്​ വോട്ടുചെയ്​ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന്​ ട്രംപ്​

വാഷിങ്​ടണ്‍: പരിധിവിട്ട ആക്രമണങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി കോപ്പുകൂട്ടുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഇനി മുതൽ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. യു.എസ്​ മുന്‍ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിനാണ് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളുടെ പ്രഹരമേറ്റത്. ട്രംപിന്‍റെ ഫേസ്​ബുക്ക്​, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾ രണ്ടു വര്‍ഷത്തേക്ക്​ റദ്ദാക്കിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ പരാജയ​പ്പെട്ടതിന്​ പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളില്‍ അതിക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ച്‌​ പോസ്റ്റിട്ടതിനെ തുടര്‍ന്ന്​ കഴിഞ്ഞ ജനുവരിയില്‍ അനിശ്​ചിത കാലത്തേക്ക്​ സമൂഹ മാധ്യമങ്ങളില്‍ വിലക്ക്​ വീണിരുന്നു. സമയം നിശ്​ചയിക്കാത്ത വിലക്കിനെതിരെ ഫേസ്​ബുക്ക്​ ​ഓവര്‍സൈറ്റ്​ ബോര്‍ഡ്​ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ്​ രണ്ടു വര്‍ഷത്തേക്ക്​ വിലക്കാന്‍ തീരുമാനമെടുത്തത്​.

Also Read:താരസംഘടനയ്ക്ക് മുന്നറിയിപ്പുമായി ഡോളർ കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ : കത്ത് നൽകി

ആദ്യമായി വിലക്കുവീണ ജനുവരി ഏഴ് മുതൽ മുതല്‍ രണ്ടു വര്‍ഷത്തേക്കാണ്​ വിലക്ക് നിലനില്‍ക്കുക. അതുകഴിഞ്ഞ്​ തിരിച്ചുവന്നാലും കൂടുതല്‍ കടുത്ത നിയന്ത്രണ​ങ്ങളോടെയാകും അനുവദിക്കുക. രാഷ്​ട്രീയ നേതാക്കളുടെ ചെറിയ വിമര്‍ശനങ്ങളെ നടപടികളില്ലാതെ വിടാനുള്ള പരിരക്ഷ നയവും ഇതോടൊപ്പം ഫേസ്​ബുക്ക്​ എടുത്തുകളഞ്ഞിട്ടുണ്ട്​. രാഷ്​ട്രീയ നേതാക്കള്‍ നടത്തുന്ന പരിധിവിട്ട ആക്രമണങ്ങള്‍ക്ക്​ ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കൂച്ച്‌​ വീഴും.

എന്നാല്‍, പുതിയ നീക്കം തനിക്ക്​ വോട്ടുചെയ്​ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന്​ ട്രംപ്​ കുറ്റപ്പെടുത്തി. 2024ലെ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന്​ ട്രംപ്​ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മുന്നോടിയായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നേരത്തെ തുടങ്ങാമെന്ന മോഹങ്ങള്‍ക്കാണ്​ ഇതോടെ തിരിച്ചടിയാകുന്നത്​. ട്രംപിനേറ്റ പ്രഹരം ഇനിയും പല നേതാക്കളെയും കാത്തിരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button