KeralaLatest NewsNews

മ​ത​ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തി അ​ടി​സ്ഥാ​ന ര​ഹിതം; പ്രതികരണവുമായി കെ. സുരേന്ദ്രൻ

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ മ​ത​ചി​ഹ്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന പ​രാ​തിയിൽ പ്രതികരണവുമായി ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​സു​രേ​ന്ദ്ര​ന്‍. ഇ​ട​തു മു​ന്ന​ണി​യാ​ണ് ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്നും ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ ഗാ​നം കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ഇ​തി​നെ​തി​രെ ബി​ജെ​പി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

Read also: ‘ജലീല്‍ ഉള്‍പ്പെട്ട മാര്‍ക്ക് ദാന വിവാദം മഞ്ഞു മലയുടെ അറ്റം മാത്രമാണ്. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും തിരശീലയ്ക്ക് പിന്നിലാണ്’ : സന്ദീപ് വചസ്പതി

ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്റെ ഫോട്ടോയും ഔദ്യോഗിക ചിഹ്നവും ഉപയോഗിച്ച്‌ ക്രൈസ്തവ സഭകള്‍ കുര്‍ബ്ബാന സമയത്ത് ഉപയോഗിക്കുന്ന ഗാനത്തിന്റെ ഈണത്തില്‍ പാരഡി ഗാനം രചിച്ച്‌ പ്രചരിപ്പിച്ചു എന്നാണ് എല്‍ഡിഎഫും യുഡിഎഫും വരണാധികാരിയായ പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​മാ​യ ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭാം​ഗ​ങ്ങ​ളെ സ്വാ​ധീ​നി​ച്ചു സ​ഭാ വി​ശ്വ​സി​ക​ളു​ടെ വോ​ട്ടു നേ​ടു​ന്ന​തി​നു​വേ​ണ്ടി സ്ഥാ​നാ​ര്‍​ത്ഥി മ​ന​പൂ​ര്‍​വം പ്ര​വ​ര്‍​ത്തി​ച്ചെ​ന്നാ​യിരുന്നു പരാതിയിൽ വ്യക്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button