Life Style

പ്രഭാത ഭക്ഷണത്തിനൊപ്പം ഇതും ശീലമാക്കിയാല്‍ ആരോഗ്യത്തിന് ഗുണങ്ങളേറെ

ആരോഗ്യത്തിനു സഹായിക്കുന്നതിലും ആരോഗ്യം കെടുത്തുന്നതിലും ഭക്ഷണത്തിന് കാര്യമായ പങ്കുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ വേണ്ട സമയത്തും ആരോഗ്യകരമായ രീതിയിലും കഴിച്ചില്ലെങ്കില്‍ അനാരോഗ്യമാകും, ഫലം.

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നയാണ് നട്സ്. നട്സ് മാത്രമല്ല, ഈന്തപ്പഴം ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്സും ഇതില്‍ പെടും. ദിവസവും ഒരു പിടി നട്സ് കഴിച്ചാല്‍ പല ആരോഗ്യ പ്രശ്നങ്ങളും ഒഴിവായിക്കിട്ടുമെന്നു മാത്രമല്ല, ആരോഗ്യം ലഭിയ്ക്കുകയും ചെയ്യും.
ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് നട്സും ഡ്രൈ ഫ്രൂട്സും.

ബദാം നല്ല കൊളസ്ട്രോള്‍ ഉറവിടമാണ്. ബദാമില്‍ വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നല്ല കൊളസ്ട്രോളിന്റെ പ്രധാന ഉറവിടവുമാണ്. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഫലപ്രദം. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കും. ഇതു ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. മോണോസാച്വറേറ്റഡ് ഫാറ്റുകളുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പിസ്തയില്‍ വൈറ്റമിന്‍ പോലുള്ളവയുണ്ട്. ഇതും ആരോഗ്യപരമായ ഗുണങ്ങള്‍ ഹൃദയത്തിനു നല്‍കുന്ന ഒന്നാണ്.പിസ്ത, ഈന്തപ്പഴം എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഡ്രൈ നട്സ്.ഇവയിലുള്ള നല്ല കൊഴുപ്പാണ് ഗുണകരമാകുന്നത്. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഡ്രൈ നട്സിനു സാധിയ്ക്കും.പിസ്തയിലെ നല്ല കൊഴുപ്പും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബദാം, ഉണക്ക മുന്തിരി, പിസ്ത എന്നിവ കഴിച്ചാല്‍ തന്നെ കൊളസ്ട്രോള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പല ചികിത്സയുമുണ്ട്. ഇതിനുള്ള ഒരു പരിഹാരമാണ് ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ്.ആയുര്‍വേദ പ്രകാരം ഉദ്ധാരണക്കുറവിന് ഡ്രൈ നട്സ് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നാണ് ശാസ്ത്രം.25 ഗ്രാം കറുത്ത മുന്തിരി ചൂടുള്ള പാലില്‍ അര മണിക്കൂര്‍ കുതിര്‍ത്ത് കഴിയ്ക്കുക.ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്ക്ക, ബദാം, പിസ്ത എന്നിവ തുല്യ അളവിലെടുത്ത് പൊടിയ്ക്കുക. നനുത്ത പൊടിയാക്കാന്‍ നോക്കരുത്. ഇത കൂടുതല്‍ പൊടിഞ്ഞാല്‍ നനവു വരും. ഇത് ദിവസവും പാലില്‍ ഒരു സ്പൂണ്‍ വീതം കലക്കി കുടിയ്ക്കാം.വാള്‍നട്ട് പൊടിച്ച് തേനില്‍ ചാലിച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. തേനും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button