Latest NewsKeralaNews

കേരളത്തില്‍ പത്ത് ദിവസം കനത്ത മഴ : കന്യാകുമാരി തീരത്ത് ചക്രവാത ചുഴി : അതിശ്തമായ ചുഴലിക്കാറ്റും ആഞ്ഞടിയ്ക്കാന്‍ സാധ്യത

തിരുവനന്തപുരം : കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്കു കാരണമാകുന്നത്. ഇതിനിടെ കന്യാകുമാരി തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. ഇതോടെ കേരളത്തില്‍ അടുത്ത 10 ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്..

Read Also : സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നില്‍ ഇരട്ട ന്യൂനമര്‍ദങ്ങള്‍ : 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കന്യാകുമാരി തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറി ഒമാന്‍ തീരത്തേക്കു നീങ്ങും. ഇതിന്റെ ഫലമായി 24 വരെ കേരളത്തില്‍ കനത്ത തുലാമഴ പ്രതീക്ഷിക്കാം. ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെടുകയാണ്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്‌നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദം

ഇത് 23നകം ശക്തമാകുമെന്നും ആന്ധ്ര തീരം വഴി കരയിലേക്കു കടക്കുമെന്നുമാണ് വിലയിരുത്തല്‍. കിഴക്കും പടിഞ്ഞാറും രൂപം കൊള്ളുന്ന ന്യൂനമര്‍ദം കേരളത്തില്‍ കനത്ത മഴയ്ക്കു വഴിയൊരുക്കും. ന്യൂനമര്‍ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റായേക്കാം. ഇതിനു ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും ഇടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ട് വീണ്ടും ശക്തമായ മഴയ്ക്കു കളമൊരുക്കുമെന്ന് യുഎസിലെയും ജപ്പാനിലെയും കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. ഒക്ടോബര്‍ അവസാന വാരത്തിലാവും ഇത് കനത്ത മഴയുമായി കേരളത്തെ പൊതിയുക. ഈ വര്‍ഷം തുലാമഴ നീളാനാണ് സാധ്യത.

ഒക്ടോബര്‍ 1 മുതല്‍ ഇന്നലെ വരെയുള്ള തുലാമഴക്കാലത്ത് സംസ്ഥാനത്ത് 18 ശതമാനം അധിക മഴ ലഭിച്ചിരിക്കുകയാണ്. 20 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 24 സെ.മീ. മഴ ലഭിച്ചുകഴിഞ്ഞു. കാലവര്‍ഷം 12 ശതമാനം അധികമാണ്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും നിലവില്‍ 70 മുതല്‍ 90 ശതമാനം വരെ വെള്ളമുണ്ട്. ഇടുക്കിയില്‍ ശേഷിയുടെ 71 ശതമാനവും ശബരിഗിരിയില്‍ 70 ശതമാനവുമാണ് ജലനിരപ്പ്. അടുത്ത 10 ദിവസങ്ങളില്‍ വരാനിരിക്കുന്ന മഴയുടെ ശക്തിയും തോതുമനുസരിച്ച് ചിലപ്പോള്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇതിനാല്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. വൈകുന്നേരങ്ങളിലെ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button