Latest NewsSaudi ArabiaNewsGulf

സൗദിയില്‍ 35 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടം : ഏഴ് ഇന്ത്യക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം

ജിദ്ദ : സൗദിയില്‍ 35 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ ബസിനുള്ളില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരണം. അപകടത്തില്‍ ഏഴ് ഇന്ത്യക്കാരും മരിച്ചതായി ജിദ്ദ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.. 35 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പെട്ട ബസില്‍ ഏഴ് ഇന്ത്യക്കാരുണ്ടായിരുന്നതായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ പരിശോധനകള്‍ക്കു ശേഷമായിരിക്കും മരണം സ്ഥിരീകരിക്കുക.

Read Also : ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം : ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരണം : മരണത്തിനിടയാക്കിയ കാരണം പുറത്തുവന്നു

യു.പി സ്വദേശികളായ അഞ്ചു പേര്‍, ബിഹാര്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടുപേരുടെയും വിവരങ്ങള്‍ കോണ്‍സുലേറ്റ് സൗദി അധികൃതര്‍ക്കു കൈമാറി. പരിക്കേറ്റ രണ്ടുപേര്‍ക്ക് എല്ലാ സഹായവും ഏര്‍പ്പാടാക്കിയതായി കോണ്‍സുലേറ്റ് വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ടാണ് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് മദീനയ്ക്കു സമീപം അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button