Latest NewsNewsSports

രോഹിത് ശർമ്മ സ്വയം പ്രതികാരം തീര്‍ക്കുകയാണ്; ഷൊയൈബ് അക്തര്‍

കറാച്ചി: ഇത്രകാലം ടെസ്റ്റില്‍ തിളങ്ങാനാകാതിരുന്നതിന് രോഹിത് ശര്‍മ പ്രതികാരം തീര്‍ക്കുകയാണെന്ന് മുന്‍ പാക് താരം ഷൊയൈബ് അക്തര്‍. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കാണുന്നത് അതാണെന്നും അക്തര്‍ പറഞ്ഞു. രോഹിത് മഹാനായ ബാറ്റ്സ്മാനാണെന്ന് എല്ലാവരും ഇപ്പോൾ അംഗീകരിക്കും. സ്റ്റില്‍ കാര്യമായി തിളങ്ങാനാവാതിരുന്നത് രോഹിത്തിനെ ശരിക്കും അലട്ടിയിരിക്കാം. ഇപ്പോഴാണ് ടെസ്റ്റിലെ കഴിവുകള്‍ അദ്ദേഹം സ്വയം തിരിച്ചറിയുന്നത്. ഏകദിനശൈലിയില്‍ സിക്സറുകള്‍ അടിക്കാമെന്നും റണ്‍സടിച്ചുകൂട്ടാമെന്നും അദ്ദേഹത്തിന് ഇപ്പോഴാണ് മനസിലായതെന്നും ഷൊയൈബ് അക്തര്‍ കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ചുവര്‍ഷം ടെസ്റ്റില്‍ കളിക്കാതിരുന്നതിന്റെ ക്ഷീണം തീര്‍ക്കുകയാണ് രോഹിത്ത് ഇപ്പോള്‍. ഇനി ടെസ്റ്റിലും രോഹിത് വലിയ ബ്രാന്‍ഡ് ആകുമെന്നും അക്തര്‍ പറഞ്ഞു.

Read also: ഖത്തറില്‍ മലയാളി ദമ്പതികളുടെ കുഞ്ഞുങ്ങളുടെ മരണം : ഭക്ഷ്യവിഷബാധയല്ലെന്ന് സ്ഥിരീകരണം : മരണത്തിനിടയാക്കിയ കാരണം പുറത്തുവന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button