Latest NewsNewsIndia

വിദേശയാത്രകളിലടക്കം രാഹുല്‍ ഗാന്ധിയുടെ എസ്‌പിജി സുരക്ഷയില്‍ പിഴവുണ്ടാകുന്നതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്‌പിജി സുരക്ഷ തെറ്റിക്കുന്നതായി കേന്ദ്രസർക്കാർ. വിദേശയാത്രകളില്‍ എസ്‌പിജി സുരക്ഷ ഉപയോഗിക്കാന്‍ രാഹുല്‍ വിമുഖത കാണിക്കുന്നുവെന്നും ഇന്ത്യയിലെ യാത്രകളില്‍ ദിവസം ഒരു തവണയെങ്കിലും രാഹുല്‍ ബുള്ളറ്റ് പ്രൂഫ് വാഹനമൊഴിവാക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1991 മുതല്‍ രാഹുല്‍ നടത്തിയ 156 വിദേശ സന്ദര്‍ശനത്തില്‍ 143 തവണയും എസ്‌പിജി സുരക്ഷ ഒഴിവാക്കിയെന്നും റിപ്പോർട്ടുണ്ട്.

Read also: ഇന്ന് അവധി: അതിശക്തമായി തുടരുന്ന മഴ കാരണം ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്

2015 മുതല്‍ ഈ വര്‍ഷം മെയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തില്‍ 1892 തവണയാണ് ഡൽഹിയുടെ രാഹുൽ ഗാന്ധി യാത്ര ചെയ്‌തിരിക്കുന്നത്‌. 247 തവണ ഡല്‍ഹിക്ക് പുറത്തേക്കുള്ള യാത്രകളിലും ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിച്ചില്ല. എസ്‌പിജി സുരക്ഷയുള്ളവര്‍ക്ക് എല്ലാ സമയവും സുരക്ഷ നല്‍കണമെന്നാണ് ചട്ടം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമാണ് നിലവിൽ രാജ്യത്ത് എസ്‌പിജി സുരക്ഷയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button