Latest NewsIndiaNews

ലിഫ്റ്റിനും ചുമരിനുമിടയിലേക്ക് വീണു; 45കാരിക്ക് ദാരുണാന്ത്യം

മുംബൈ: ലിഫ്റ്റിനും ചുമരിനുമിടയില്‍ കുടുങ്ങി 45കാരിക്ക് ദാരുണാന്ത്യം. സൗത്ത് മുംബൈയിലെ കൊളാബയിലെ ഒരു കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം. ആര്‍തി ദശരത് പര്‍ദേശി എന്ന സ്ത്രീയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊളാബയിലെ നവി റസിഡന്‍ഷ്യല്‍ കോളനിയിലെ വീട്ടുജോലി ചെയ്തുവരികയാണ് ആര്‍തി. ജോലി കഴിഞ്ഞ് വളര്‍ത്തുനായയുമായി പുറത്തിറങ്ങിയ ആരതി ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റിനും ചുമരിനുമിടയിലേക്ക് വീഴുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സുമെത്തി ഇവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button