Latest NewsNewsIndia

ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത പാ​ഴ്സ​ല്‍ പൊട്ടിത്തെറിച്ചു; റെ​യി​ല്‍​വേ സ്റ്റേ​ഷ​നിൽ അപകടം

ബം​ഗ​ളൂ​രു: വ​ട​ക്ക​ന്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ഹൂ​ബ്ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത പാ​ഴ്സ​ല്‍ ഒ​രാ​ള്‍ എ​ടു​ത്ത​പ്പോൾ സ്ഫോടനം ഉണ്ടാകുകയായിരുന്നു. ചെ​റി​യ സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ ഒ​ന്നാംനമ്പർ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. പ്ലാ​റ്റ്ഫോം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ശേ​ഷം പോ​ലീ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read also: ‘രാജ്യത്ത് സമാധാനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബംഗാൾ, ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ആ സമാധാനം തകരും’- മമത

shortlink

Related Articles

Post Your Comments

Related Articles


Back to top button