Latest NewsUAENewsGulf

അനാശാസ്യപ്രവര്‍ത്തനങ്ങളും കള്ളപ്പണം വെളുപ്പിക്കലും; യുവാവിന് ശിക്ഷവിധിച്ച് കോടതി

അബുദാബി: അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കലിനും പിടിയിലായ യുവാവിന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. അബുദാബിയിലെ പെര്‍ഫ്യൂം വ്യാപാരിയായിരുന്ന യുവാവ് രാജ്യത്തിന് പുറത്തേക്ക് ധാരാളം പണം അയക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ALSO READ: സോഷ്യല്‍ മീഡിയകളുടെ ദുരുപയോഗം തടയുന്നതിനായി മൂന്ന് മാസത്തിനുള്ളില്‍ നിയമം നിര്‍മ്മിക്കുമെന്ന് കേന്ദ്ര സർക്കാർ
മനുഷ്യക്കടത്ത്, വേശ്യാലയം നടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അബുദാബി അപ്പീല്‍ കോടതിയാണ് ഇയാള്‍ക്കുള്ള ശിക്ഷ വിധിച്ചത്. അറബ് വംശജനായ ഇയാള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിസിറ്റ് വിസിറ്റിംഗ് വിസയില്‍ അബുദാബിയിലെത്തിച്ച് വേശ്യാവൃത്തിക്കുപയോഗിക്കുകയായിരുന്നു എന്ന് ഔദ്യോഗിക കോടതി രേഖകളില്‍ പറയുന്നു. അബുദാബിയിലെത്തുന്ന സ്ത്രീകളെ യുവാവ് ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിപ്പിച്ചിരുന്നത്. ഇവിടെയെത്തുന്ന പുരുഷന്മാര്‍ ഈ സ്ത്രീകളെ അവരുടെ അപ്പാര്‍ട്ടുമെന്റുകളിലോക്കോ ഹോട്ടലുകളിലേക്കോ ആണ് കൊണ്ടുപോകുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലെ ആളുകളുമായി ചേര്‍ന്ന് ഇയാള്‍ മനുഷ്യക്കടത്ത് നടത്തിയതായും കണ്ടെത്തി. ചെറിയ രീതിയില്‍ നടത്തിയ പെര്‍ഫ്യൂം ബിസിനസാണ് ഇയാള്‍ തന്റെ വരുമാനത്തിന്റെ ഉറവിടമായി പറഞ്ഞത്. വിവിധ രാജ്യങ്ങളിലേക്ക് ഇയാള്‍ വന്‍തോതില്‍ പണം അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. 30 മാസത്തെ കാലയളവിനുള്ളില്‍ 119 പണമിടപാടാണ് ഇയാള്‍ നടത്തിയത്. ആറോളം അറബ് രാജ്യങ്ങളിലേക്ക് ഇയാള്‍ 300,000 ദിര്‍ഹം രൂപ അയച്ചതായും കണ്ടെത്തി.

ALSO READ: ‘ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെട്ടു, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’ ; കുറിപ്പുമായി അന്ന ഹൈബി

ഇയാള്‍ അനാശ്യാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പോലീസുകാര്‍ പിന്നീട് കണ്ടെത്തി. കോടതിയില്‍ വിചാരണയിലുടനീളം യുവാവ് കുറ്റം നിഷേധിച്ചിരുന്നു. തന്റെ കക്ഷി വേശ്യാവൃത്തിയിലും പണമിടപാടിലും ഏര്‍പ്പെട്ടിരുന്നുവെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ അപ്പീല്‍ കോടതിയില്‍ വാദിച്ചു. പതിനായിരം ദിര്‍ഹം ശമ്പളം വാങ്ങുന്ന ഒരു പെര്‍ഫ്യൂം കമ്പനിയില്‍ ജോലി ചെയ്യുന്നതിനു പുറമേ, ക്ലയന്റ് തന്റെ സ്വകാര്യ പെര്‍ഫ്യൂം ബിസിനസിലൂടെ പണം സമ്പാദിക്കുന്നതായും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button