Latest NewsNewsIndia

കമലേഷ് തിവാരിയുടെ കൊലപാതകം: പ്രധാന പ്രതിയുമായി അടുത്ത ബന്ധം; പൊലീസ് വിരിച്ച വലയിൽ കുടുങ്ങി നാലാം പ്രതി

പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് കമലേഷിനെതിരെ മുസ്ലിം തീവ്രവാദികളുടെ ഭീഷണിയും ഉണ്ടായിരുന്നു

ന്യൂഡൽഹി: കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയ നാലാം പ്രതി പൊലീസ് വിരിച്ച വലയിൽ കുടുങ്ങി. മഹാരാഷ്ട്രയിൽ നിന്നാണ് കേസ് അന്വേഷിക്കുന്ന എ ടി എസ് നാലാം പ്രതി സയ്യിദ് അസിം അലിയെ അറസ്റ്റ് ചെയ്‌തത്‌. രണ്ട് സംസ്ഥാനങ്ങളിലേയും പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ALSO READ: മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

കമലേഷ് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പേര്‍ ഗുജറാത്തിലും രണ്ട് പേര്‍ യുപിയിലെ ബിജിനോരിലുമാണ് അറസ്റ്റിലായതെന്ന് ഉത്തര്‍ പ്രദേശ് ഡിജിപി അറിയിച്ചു. റാഷിദ് അഹമ്മദ് പത്താന്‍, ഫൈസാന്‍, മൗലാന മുഹ്സിന്‍ ശൈഖ് എന്നിവരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.

അതേസമയം, ഹിന്ദു സമാജ് പാർട്ടി നേതാവും, മുൻ ഹിന്ദു മഹാ സഭാ നേതാവുമായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യു പി പൊലീസ്. കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.50 ലക്ഷം പ്രതിഫലവും ഉത്തര്‍പ്രദേശ് പൊലീസ് പ്രഖ്യാപിച്ചു. അഷ്ഫക്, മൊയ്‌നുദ്ദീന്‍ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ലക്നൗവിലെ ഖുര്‍ഷിദ് ബാഗ് റോഡിലെ പാര്‍ട്ടി ഓഫീസില്‍ വച്ചാണ് അജ്ഞാതര്‍ തിവാരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ തിവാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ: ഹിന്ദു സമാജ് നേതാവായ കമലേഷ് തിവാരിയുടെ കൊലയാളികളുടെ ചിത്രങ്ങള്‍ പുറത്തു വിട്ട് യു പി പൊലീസ്

ഹിന്ദു മഹാസഭ നേതാവായിരുന്ന കമലേഷ് തിവാരി 2017 ല്‍ ഹിന്ദു സമാജ് പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു. പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ച് കമലേഷിനെതിരെ മുസ്ലിം തീവ്രവാദികളുടെ ഭീഷണിയും ഉണ്ടായിരുന്നു. മധുരം നല്‍കാനെന്ന വ്യാജേന എത്തിയവരാണ് ഓഫീസില്‍ കടന്ന ശേഷം തിവാരിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഹിന്ദു മഹാസഭയുടെ പ്രസിഡന്റായും കമലേഷ് തിവാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button