Jobs & VacanciesLatest NewsNews

രാജീവ് ആവാസ് യോജന: കരാറടിസ്ഥാനത്തില്‍ ഇന്‍വസ്റ്റിഗേറ്റര്‍ നിയമനം, അപേക്ഷ ക്ഷണിച്ചു

രാജീവ് ആവാസ് യോജന നടപ്പാക്കുന്നതിന്റെ ഭാഗമായി ഡേറ്റാ ശേഖരണത്തിനും ഡേറ്റാ എന്‍ട്രിക്കുമായി കരാറടിസ്ഥാനത്തില്‍ ഇന്‍വസ്റ്റിഗേറ്റര്‍മാരെ നിയമിക്കുന്നു. കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കോണമിക്‌സ്, കൊമേഴ്‌സ്, എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ബിരുദം ഉള്ളവര്‍ക്കും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റായോ അതിനു മുകളിലുള്ള തസ്തികയില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

Also read : കോടതിയിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക് നിയമനം : അപേക്ഷ ക്ഷണിച്ചു

കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിലെ പ്രവൃത്തി പരിചയവും അധിക യോഗ്യതയായി കണക്കാക്കും. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് വയസ്സ്, മേല്‍വിലാസം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസ്സലുമായി സിവില്‍ സ്റ്റേഷനിലുള്ള ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസില്‍ എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ 0491 -2505106.

shortlink

Related Articles

Post Your Comments

Related Articles


Back to top button