Latest NewsNewsSaudi ArabiaGulf

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു : ഒരു മരണം, നിരവധി മലയാളികൾക്ക് പരിക്കേറ്റു

തായിഫ്‌ : സൗദിയിൽ മലയാളി ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം തായിഫ്-റിയാദ് റോഡിൽ അൽമോയക്ക് സമീപം ബസ്സിനു പുറകിൽ ട്രൈലർ ഇടിച്ച്, ട്രൈലർ ഡ്രൈവറായ പാക് പൗരനാണ് മരിച്ചത്. പത്തിലേറെ മലയാളികൾക്ക് പരിക്കേറ്റു. ദമാമിൽ നിന്ന് പുറപ്പെട്ട സംഘം ഉംറയും മദീന സന്ദർശനവും കഴിഞ്ഞ തിരിച്ച് വരുന്ന വഴിയിലാണ് അപകടമുണ്ടായത്. വിശ്രമത്തിനായി നിർത്തിയിട്ട ബസ്സിന് പുറകിൽ ട്രൈലർ ഇടിക്കുകയായിരുന്നു. ട്രൈലർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ബസ് ഡ്രൈവർ മലപ്പുറം പുലാമന്തോൾ സ്വദേശി അബൂബക്കർ സിദ്ദീഖ് തായിഫ് കിങ് അബ്ദുൽ അസീസ് ആശുപത്രിയിലാണ്.

Also read : കുവൈറ്റിൽ മലയാളി ബാലനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button