Latest NewsNewsIndia

ത്രിപുര മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി ഒടുവിൽ ആശുപത്രിയിൽ നിന്നും അറസ്റ്റിലായി

ആറ് ദിവസത്തെ അന്വേഷണത്തിനൊടുവിൽ അഴിമതിക്കേസ് പ്രതിയായ മുൻ സിപിഎം മന്ത്രി ബാദൽ ചൗധരി പിടിയിൽ. ആശുപത്രിയിലെത്തിയാണ് ത്രിപുര പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‍തത്. ബാദൽ ചൗധരിയും ഭാര്യയും തിങ്കളാഴ്ച രാത്രി 9.10 ഓടെ സ്വകാര്യ ആശുപത്രിയിൽ എത്തുമെന്ന സൂചന പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 9.40 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരുന്ന് നൽകുന്നത് അടക്കമുളള കാര്യങ്ങൾ പോലീസ് നിരീക്ഷണത്തിലാണ് നടക്കുന്നത്. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് ഡിഎസ്പി അജയ്കുമാർ ദാസ് അറിയിച്ചു.

Read also: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു: വീണ്ടും നാല് എംഎൽഎമാർ

ബാദൽ ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഒൻപത് പോലീസുകാരെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചൗധരിയ്ക്കും,വെസ്റ്റ് അഗർത്തല പൊലീസ് മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിംഗ്, വിരമിച്ച പിഡബ്ല്യുഡി ചീഫ് എൻജീനിയർ സുനിൽ ഭംമിക് എന്നിവർക്കെതിരെ അഴിമതിക്കും വഞ്ചകുറ്റത്തിനും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. 2008-2009 കാലത്ത് അഞ്ചോളം പാലങ്ങങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുന്നതിന് 638 കോടി അനുവദിച്ചിരുന്നു. ഇതിൽ 228 കോടി തട്ടിയെടുത്തെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button