KeralaLatest NewsNews

ബിഷപ്പ് ഫ്രാങ്കോ സാമൂഹ്യമാധ്യമങ്ങളിലൂടെ കരുതിക്കൂട്ടി അപമാനിക്കുന്നു; ആരോപണവുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കരുതിക്കൂട്ടി അപമാനിക്കുകയാണെന്ന് വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ഇത് സംബന്ധിച്ച് ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി. ഫ്രാങ്കോ മുളക്കല്‍ അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതി. അനുബന്ധ കേസുകളിലെ പ്രതികൾ നടത്തുന്ന നിർത്താത്ത ആക്ഷേപം പരാതിക്കാരിയെ മാനസികമായി തകർക്കുന്നതിനും സമൂഹമധ്യത്തിൽ ഒറ്റപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ശ്രമമാണ്. ഇതിനെതിരെ നിയമ നടപടികൾ ഊർജ്ജിതപ്പെടുത്തണമെന്ന് എസ്ഒഎസ് ആക്ഷൻ കൗൺസിലും ആവശ്യപ്പെട്ടു.

ALSO READ: തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സോണിയ പടിയിറങ്ങും; രാഹുൽ വീണ്ടും അദ്ധ്യക്ഷനായേക്കുമെന്നു സൂചന

കേസിൻ്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്. എന്നാൽ ഫാ. ജെയിംസ് എര്‍ത്തയിലിൻ്റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഫ്രാങ്കോ കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ALSO READ: മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിലെ ആയില്യം ഉത്സവം ഇന്ന്

ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button