Latest NewsNewsIndia

ഒക്ടോബര്‍ 31 ന് ശേഷം കശ്മീര്‍ ജനതയ്ക്ക് ലഭിക്കാന്‍ പോകുന്ന പ്രയോജനങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഒക്ടോബര്‍ 31 ന് ശേഷം കശ്മീരിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടാവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അത് ജനങ്ങളെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ളതായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരിലെ മുഴുവന്‍ ആളുകള്‍ക്കും 31 ന് ശേഷം എല്ലാ വിധ ആനുകൂല്യങ്ങളും ലഭിക്കും. കശ്മീര്‍ ജനത ഇതുവരെ ലഭിക്കാത്ത സുഖ സൗകര്യങ്ങള്‍ നിറഞ്ഞ ജീവിതമാണ് ഇനി ലഭിക്കുക എന്നും അദ്ദേഹം ജിതേന്ദ്ര സിംഗ് പറഞ്ഞു. ജമ്മു കശ്മീരില്‍ പൊതുജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: ജപ്പാന്റെ 126–ാമതു ചക്രവർത്തിയായി നാറുഹിതോ സിംഹാസനമേറി

പുരോഗതിയില്‍ കശ്മീരിനെ ഏറെ പിന്നോട്ട് വലിച്ചതും ആളുകളെ ബുദ്ധിമുട്ടിലാക്കിയതും കശ്മീരിന്റെ പ്രത്യക പദവിയാണ്. കശ്മീരിന്റെ പ്രത്യക പദവി മൂലം ആളുകള്‍ക്ക് നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന തടസ്സമായി നിന്നിരുന്നത് ആര്‍ട്ടിക്കിള്‍ 370 ആയിരുന്നു. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് വെറും ട്രെയിലര്‍ മാത്രം ആണ്. വരും ദിവസങ്ങളില്‍ സര്‍ക്കാരിന്റെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കാണാനിരിക്കുന്നതെ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി

ഇനി മുതൽ ആളുകള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കുമെന്നും പണം സമ്പാദിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ ഭൂരിഭാഗം ആളുകളുടെയും ആശ്രയം ശമ്പളമായും ആനുകൂല്യങ്ങളായും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന പണം ആണ്. ഇത്രനാള്‍ കശ്മീരില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് തടസ്സം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കശ്മീരില്‍ സ്വകാര്യ സംരംഭങ്ങളും വ്യവസായങ്ങളും തുടങ്ങുന്നതിന് അനുഗുണമാണ്. അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button