Latest NewsNewsIndia

സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: സൗദി സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും റി​യാ​ദി​ല്‍ ന​ട​ക്കു​ന്ന നി​ക്ഷേ​പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​മായി ഈ ​മാ​സം 29നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സൗ​ദി​യി​ലേ​ക്ക് പോ​കു​ക. സൗ​ദി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ര​ണ്ടാം സ​ന്ദ​ര്‍​ശ​ന​മാ​ണി​ത്. 2016ലാ​ണ് മോ​ദി അ​വ​സാ​ന​മാ​യി സൗ​ദി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്. പ്രധാനമന്ത്രിയുടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ ഈ ​മാ​സം ആ​ദ്യം സൗ​ദി​യി​ലെ​ത്തി ഭ​ര​ണാ​ധി​കാ​രി​ക​ളെ ക​ണ്ട് ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു.

Read also: ക്യാൻസർ രോഗിയുടെ പണം കവർന്ന ശേഷം കവർച്ച മൂടിവെക്കാൻ വീടും തീയിട്ടു, യുവാവ് അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button