
തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ജി രാജഗോപാല്‍ 3 വോട്ടുകള്‍ക്ക് മുന്നില്‍. അതേസമയം വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 63 വോട്ടുകള്‍ക്ക് മുമ്പിലാണ്. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍ 22 വോട്ടുകള്‍ക്ക് മുന്നില്‍. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ ആണ് മുന്നിട്ട് നില്‍ക്കുന്നത്. 1100 വോട്ടുകള്‍ക്ക് കമറുദ്ദീന്‍ മുമ്പിലാണ്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാംസ്ഥാനത്താണ്. കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് 440 വോട്ടുകള്‍ക്ക് മുമ്പിലാണ്.
മഹരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.
Post Your Comments