Latest NewsNewsIndia

കാശ്മീർ വിഷയം: ജനജീവിതം സാധാരണ നിലയിലേക്ക്, നിയന്ത്രണ കാരണങ്ങൾ ഹർജിക്കാരോട് വെളിപ്പെടുത്താനാകില്ല; സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്

ന്യൂഡൽഹി: കാശ്മീരിയൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്ന് കേന്ദ്ര സർക്കാർ. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരുന്ന തൊണ്ണൂറ്റിയൊൻപത് ശതമാനം നിയന്ത്രണങ്ങളും പിൻവലിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പൊതുതാത്പര്യഹർജികൾ പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ഉപതെരഞ്ഞെടുപ്പ്: വിജയാഹ്ലാദം അതിരുവിട്ട് അക്രമത്തിലേക്ക്; ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു

കശ്മീർ ഹർജികൾ നവംബർ അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി. നിലവിൽ മാധ്യമസ്ഥാപനങ്ങൾ സുഗമമായി പ്രവർത്തിക്കുന്നുവെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അതേസമയം, നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള കാരണങ്ങൾ ഹർജിക്കാരോട് വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രസർക്കാർ പറഞ്ഞു. കുട്ടികളെ തടവിലാക്കിയെന്ന റിപ്പോർട്ടുകളെ തള്ളി.

ALSO READ: ഐഎൻഎക്‌സ് മീഡിയ കള്ളപ്പണക്കേസിൽ ചിദംബരത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ വിവരങ്ങൾ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button