Latest NewsNewsIndia

പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ പുതിയ നീക്കവുമായി സോണിയ ഗാന്ധി

ന്യൂഡൽഹി: പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന കോൺഗ്രസ് പാർട്ടിയെ രക്ഷിക്കാൻ പുതിയ നീക്കവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇതിന്റെ ഭാഗമായി നിർണായക വിഷയങ്ങളിൽ പാർ‍ട്ടിയുടെ പൊതുനിലപാട് രൂപീകരിക്കാൻ പ്രധാന നേതാക്കളുൾപ്പെട്ട ഉന്നതതല സമിതിക്കു സോണിയ ഗാന്ധി രൂപം നൽകി. 18 അംഗ സമിതിയുടെ ആദ്യ യോഗം നാളെ ചേരും. ദേശീയ പൗര റജിസ്റ്റർ വിഷയത്തിൽ നിലപാടു രൂപീകരിക്കുന്നതിനു മറ്റൊരു സമിതിക്കും രൂപം നൽകി. സമീപകാലത്തു വിവിധ വിഷയങ്ങളിൽ നേതാക്കൾ വ്യത്യസ്ത നിലപാടുകളെടുത്തതു പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

ALSO READ: കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു; ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ

ഉന്നതതല സമിതിയിൽ പ്രിയങ്ക ഗാന്ധിയുമുണ്ട്. സോണിയയ്ക്കു പുറമേ രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, എ.കെ. ആന്റണി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവർ ഇരു സമിതികളിലുമുണ്ട്. യുവ നേതാക്കൾക്കും പ്രാതിനിധ്യം നൽകും. മാസത്തിലൊരിക്കൽ യോഗം ചേരും.

ALSO READ: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു,​ പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം

പ്രവർത്തക സമിതി ചേരുന്നത് 4 മാസത്തിലൊരിക്കൽ മാത്രമാണെന്നതിനാൽ, വിവാദ വിഷയങ്ങളിൽ അടിയന്തര തീരുമാനങ്ങളെടുക്കാൻ മറ്റൊരു സമിതി അനിവാര്യമാണെന്നു വിലയിരുത്തിയാണു സോണിയയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button