Life Style

വിശപ്പും, അമിത വണ്ണവും തമ്മിലുള്ള ബന്ധം ഇങ്ങനെ

വിശപ്പ് എന്ന കടമ്പ കടന്നു കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. വണ്ണം കുറഞ്ഞില്ലേലും വേണ്ടില്ല, ഈ പണിക്കില്ല എന്നു പറയുന്നവര്‍ക്ക്. ചില പൊടിക്കൈകള്‍ പറഞ്ഞു തരാം. ഇതൊന്നു പരീക്ഷിച്ചു നോക്കു. വിശപ്പ് നമ്മുടെ വരുതിക്കു നിക്കും.

വെള്ളം ധാരാളമായി കുടിക്കുക- ശരീരത്തില്‍ എല്ലായ്‌പ്പോഴും ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദാഹം മാറ്റുക എന്നതിലുപരി വിശപ്പിനെ നിയന്ത്രിക്കാനും വളരെ നല്ല മാര്‍ഗമാണിത്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം കുറച്ച് ഭക്ഷണമേ കഴിക്കാന്‍ സാധിക്കുകയുള്ളു.

ച്യൂയിങ്ഗം- ജങ് ഫൂഡ് കാണുമ്പോള്‍ കഴിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. പക്ഷേ വണ്ണം കുറക്കാനാണെങ്കിലും അല്ലെങ്കിലും ശരീരത്തിന് തീരെ നല്ലതല്ല ഇത്തരം ഭക്ഷണങ്ങള്‍. ഇനി ഇതു പോലെ എന്തെങ്കിലും കഴിക്കണമെന്നു തോന്നുമ്പോള്‍ ഒരു ച്യൂയിങ്ഗം കഴിക്കുക. തലച്ചോറിനെ ഒന്നു പറ്റിക്കുന്ന പരിപാടിയാണിത്. എന്തെങ്കിലും കഴിച്ചേ പറ്റു എന്ന വികാരത്തെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ച്യൂയിങ്ഗം ഉപയോഗിക്കുമ്പോള്‍ സീറോ ഷുഗര്‍ ച്യൂയിങ്ഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഇടഭക്ഷണം ഒഴിവാക്കേണ്ട- സ്മാര്‍ട് സ്‌നാക്കിങ് പരീക്ഷിക്കുക. ഇടനേരത്ത് ഭക്ഷണം കഴിക്കുന്നത് ഒരിക്കലും പ്രശ്‌നമുള്ള കാര്യമല്ല. പകരം വിശപ്പിനെ നിയന്ത്രിക്കാനുള്ള വളരെ നല്ലൊരു വഴിയാണ്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് വളരെ നല്ല കാര്യമാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ഉച്ചക്കും രാത്രിയിലുമെല്ലാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഇതുവഴി വളരെ അധികം കുറയുന്നു.

കഴിക്കുന്ന രീതിയും മാറ്റാം- ഭക്ഷണം കഴിക്കുന്ന രീതി ഉപയോഗിച്ചും നമുക്ക് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. പതിയെ ഭക്ഷണം കഴിക്കുക. ഇതൊരു ചെറിയ ട്രിക്കാണ്. സമയമെടുത്ത് ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറഞ്ഞുവെന്ന തോന്നല്‍ പെട്ടന്നുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button