Life Style

ജങ്ക് ഫുഡിന് അടിമയായവര്‍ക്ക് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്

പിസ, ബര്‍ഗര്‍, ചിപ്സ് എന്നിങ്ങനെയുള്ള ജങ്ക് ഫുഡുകള്‍ കഴിയ്ക്കുന്നവര്‍ ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇത്തരം ഭക്ഷണം കഴിക്കുന്നത് കൊഴുപ്പ് നിങ്ങളുടെ മസ്തിഷ്‌ക്കത്തിലേക്ക് കടത്തിവിടുകയും വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യുന്നുവെന്നാണ് മുന്നറിയിപ്പ്. ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാകുന്നത്. രക്തചംക്രമത്തിലൂടെയാണ് ഇത് മസ്തിഷ്‌കത്തിലേക്ക് പ്രവേശിക്കുന്നതെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

ഇത് നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗമായ ഹൈപ്പോഥലോമസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും വിഷാദരോഗ ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.

എലികളില്‍ ഗവേഷണം നടത്തിയപ്പോള്‍ ലഭിച്ച കണ്ടെത്തലുകള്‍വെച്ച് വിഷാദരോഗവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം വിശദീകരിക്കാനാകുമെന്ന് ശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു. പൊണ്ണത്തടി ഉള്ളവരില്‍ ആന്റിഡിപ്രസെന്റ് ചെലുത്തുന്ന സ്വാധീനം വളരെ കുറവാണ്. അമിത രക്തസമ്മര്‍ദ്ദവും പൊണ്ണത്തടിയുമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ പുതിയ ആന്റീഡിപ്രസന്റ് മരുന്നുകള്‍ കണ്ടുപിടിക്കുന്നതിന് ഈ പഠനം സ്വാധീനിച്ചേക്കാം എന്നാണ് ഗവേഷകകരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button