KeralaLatest NewsNews

ചതിച്ചത് മഴ; ഭൂരിപക്ഷം കുറഞ്ഞതിന് മഴയെ കുറ്റപ്പെടുത്തി ഹൈബി ഈഡന്‍

കൊച്ചി: എറണാകുളത്ത് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറയാന്‍ കാരണമായത് മഴയാണെന്നും ഹൈബി ഈഡന്‍ എംപി. പ്രതികൂല കാലാവസ്ഥയിലും ഇത്രയും വോട്ട് ലഭിച്ചതിനെ മികച്ച വിജയമായിട്ടുവേണം കണക്കാക്കാനെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് പല വോട്ടര്‍മാര്‍ക്കും വോട്ട് രേഖപ്പെട്ടുത്താന്‍ സാധിച്ചിരുന്നില്ലെന്നും രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് രാത്രി 11 മണി വരെ നീട്ടിവയ്ക്കുമെന്ന വ്യാജപ്രചരണം ഏറെ തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെടുപ്പ് മാറ്റിവെയ്ക്കുമെന്നാണ് പല വോട്ടര്‍മാരും കരുതിയതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ALSO READ: ഗുജറാത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബിജെപി; നാല് സീറ്റില്‍ മുന്നില്‍

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി കാട്ടിയില്ലെന്ന് വി ഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. പോളിംഗ് മാറ്റിവെക്കാന്‍ അപേക്ഷ നല്‍കിയിട്ടും അനുവദിച്ചില്ലെന്നും ഭൂരിപക്ഷം കുറഞ്ഞത് വോട്ടെടുപ്പ് ദിവസമുണ്ടായ വെള്ളക്കെട്ട് മൂലമെന്നും സതീശന്‍ പറഞ്ഞു.

യുഡിഎഫിന്റെ വന്‍ കോട്ടയായ എറണാകുളത്ത് ഇത്തവണ വളരെക്കുറഞ്ഞ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ടിജെ വിനോദ് വിജയിച്ചത്. പോളിംഗ് ദിവസത്തെ മഴയും വെള്ളക്കെട്ടും കോര്‍പ്പറേഷനെതിരെയുള്ള ജനരോഷവും വിനോദിന്റെ ഭൂരിപക്ഷം 3673 വോട്ടുകളായി കുറക്കുകയായിരുന്നു. 2016 ല്‍ ഹൈബി ഈഡന്‍ 21949 ന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ ടിജെ വിനോദ് നേടിയത് 3673 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണെന്നത് വിജയത്തിന്റെ നിറം കുറയ്ക്കുന്നു.

ALSO READ: പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ർ ഉ​പ​തി​ര​ഞ്ഞെ​ടുപ്പ് : കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥിക്ക് ജ​യം

shortlink

Related Articles

Post Your Comments

Related Articles


Back to top button