KeralaLatest News

12 കാരിയെ പീഡിപ്പിച്ചത് അമ്മയുടെ സുഹൃത്ത്, ഒരുവർഷമായി നിരന്തര പീഡനം

വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എത്തുന്ന ആശിഖ് വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്.

കൊല്ലം : കടയ്ക്കലില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്‌തു . കടയ്ക്കല്‍ സ്വദേശി ആശിഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കലിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടി.പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ ഇയാള്‍ വീട്ടിലെ നിത്യ സന്ദര്‍ശകന്‍ ആയിരുന്നു.

തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന കേസിൽ എം.ജി. ശ്രീകുമാന്റെ കെട്ടിടത്തിനെതിരെയും കോടതി പിടിമുറുക്കുന്നു

വീട്ടില്‍ ആരുമില്ലാത്ത നേരത്ത് എത്തുന്ന ആശിഖ് വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. 2018 മുതല്‍ ഇയാള്‍ കുട്ടിയെ നിരന്തരം പീഡിപ്പിച്ച്‌ വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ അധ്യാപകരോടാണ് കുട്ടി പീഡനത്തിന് ഇരയാകുന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button