KeralaLatest NewsNews

ബിജെപി തോറ്റമ്പി എന്ന പ്രചാരണം ശരിയല്ല, മഞ്ചേശ്വരത്ത് നേടിയത് വന്‍ മുന്നേറ്റം; പ്രതികരണവുമായി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റമ്പി എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നും ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി ഗൗരവകരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വോട്ടുകളുടെ കണക്കു നോക്കുമ്പോള്‍ തെക്കു മാത്രമല്ല വടക്കും നോക്കണമെന്നും എറണാകുളത്തെ കാര്യവും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ 12 ശതമാനം വോട്ടുകളേ ബിജെപിക്ക് ലഭിക്കൂ എന്നായിരുന്നുന്നു പലരും പറഞ്ഞിരുന്നതെങ്കിലും സത്യം അതല്ലെന്ന് തെളിഞ്ഞല്ലോയെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: ‘നായര്‍ വിശന്നു വലഞ്ഞു വരുമ്പോള്‍ കായക്കഞ്ഞിക്കരിയിട്ടിട്ടില്ല’ എന്‍.എസ്.എസിനെ പരിഹസിച്ച് എസ്. ഹരീഷ്

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലെ കാര്യം പരിശോധിക്കണം. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരുടെ സമൂഹമാണ് നമ്മുടേത്. അത്തരം വൈവിധ്യങ്ങളുടെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെയും കൂടെ നിര്‍ത്താന്‍ സാധിക്കും. അസാധ്യമായത് ഒന്നുമില്ല. ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപിക്ക് ഒരു സാമുദായിക പ്രസ്ഥാനത്തോടും എതിര്‍പ്പില്ലെന്നും രാഷ്ട്രീയത്തില്‍ വേലിയേറ്റവും വേലിയിറക്കവും പതിവാണെന്നും പറഞ്ഞ ശ്രീധരന്‍ പിള്ള ബിജെപിക്ക് ധാരാളം പ്ലസ് പോയിന്റുകളുണ്ടെന്നും അതു മനസ്സിലാക്കിയുള്ള വിലയിരുത്തല്‍ പാര്‍ട്ടി നടത്തുമെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും വ്യക്തമാക്കി.

ALSO READ: എന്‍എസ്എസ് കരയോഗം ഓഫീസിന് നേരെ ചാണകമെറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകൻ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button