Latest NewsNewsIndia

റീയൂണിയന്‍ ദ്വീപിന്റെ വികസനത്തിന് ഇന്ത്യ സന്നദ്ധരാണെന്ന് വി. മുരളീധരന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഫ്രഞ്ച്‌ അധീനതയിലുള്ള റീയൂണിയന്‍ ദ്വീപുകളുടെ വികസനത്തില്‍ പങ്കാളിയാകാന്‍ ഇന്ത്യയ്ക്ക് താത്പര്യമുണ്ടെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ദ്വീപുകളുടെ വികസനത്തിനായി നിക്ഷേപസാധ്യതകള്‍ ആരായാന്‍ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവല്‍ മാക്രോണ്‍ മുന്‍കൈയെടുത്തു സെന്റ്‌ ഡെനിസില്‍ സംഘടിപ്പിച്ച സാമ്പത്തിക ഉച്ചകോടിയിലാണ്‌ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. തുറമുഖ വികസനം, വിനോദസഞ്ചാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം തുടങ്ങി വിവിധ മേഖലകളില്‍ സഹകരിക്കാന്‍ ഇന്ത്യ തയാറാണെന്ന്‌ വി. മുരളീധരന്‍ അറിയിച്ചു.

Read also: വയറുവേദനയാല്‍ പൊറുതിമുട്ടി പി. ചിദംബരം; പതിവായി ചികിത്സിക്കുന്ന ഡോക്ടർമാരുടെ സേവനം വേണമെന്ന് ആവശ്യം

ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ സഹകരണം വര്‍ധിക്കുന്നതിന്‌ ഉച്ചകോടി സഹായിച്ചെന്നും ഏഷ്യ-പസഫിക്‌ മേഖലയില്‍ പുരോഗതിയുടെ ചാലകശക്‌തിയാണ്‌ ഇന്ത്യയെന്നും റീയൂണിയന്‍ ദ്വീപുകളുടെ സുരക്ഷിതത്വവും വളര്‍ച്ചയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കാൻ തയ്യാറാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button