KeralaLatest NewsNews

കൊച്ചി മേയറെ മാറ്റണമെന്ന് ആവശ്യം ശക്തം : ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചത് മേയറോടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്ന്

കൊച്ചി; കൊച്ചി മേയര്‍ സൗമിനി ജെയ്നിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മേയര്‍ക്ക് പിന്തുണയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമകൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് എറണാകുളം ഡിസിസി നിലപാട് കടുപ്പിച്ചത്. ജില്ലാ നേതൃത്വത്തിന്റെ വികാരം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. ഒറ്റ മഴയില്‍ കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങിയതോടെയാണ് കൊച്ചി കോര്‍പ്പറേഷന്റെയും മേയറുടേയും പ്രവര്‍ത്തനം രൂക്ഷ വിമര്‍ശനത്തിന് ഇരയായത്. ഹൈക്കോടതിയും കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനെതിരേ രംഗത്തെത്തിയിരുന്നു.

read also : കൊച്ചി നഗരസഭയ്ക്ക് ശനിദശ തുടങ്ങിയോ? മേയർ പത്ത് കോടി രൂപ പിഴ അടയ്ക്കണം

കൂടാതെ യുഡിഎഫിന്റെ കുത്തക മണ്ഡലമായ എറണാകുളത്തെ ഭൂരിപക്ഷം കുറഞ്ഞതും മേയറെ മാറ്റണമെന്ന ആവശ്യം ശക്തമാകാന്‍ കാരണമായി. ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫ് പ്രതീക്ഷിച്ചത് 10000ന് മുകളിലുള്ള ഭൂരിപക്ഷമായിരുന്നു. ഐ ഗ്രൂപ്പ് കാരനായ ടി.ജെ. വിനോദിന് കിട്ടിയതാകട്ടെ 3750 വോട്ടിന്റെ ലീഡും. ഇതോടെയാണ്, വെള്ളക്കെട്ടും മോശം റോഡുകളും ഗതാഗത കുരുക്കും ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ ഭരണപരാജയമാണ് ഇതിന് കാരണമെന്നും എ ഗ്രൂപ്പുകാരിയായ സൗമിനി ജെയിനിനെ നീക്കണമെന്നും ഐ ഗ്രൂപ്പ് ആവശ്യമുയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button