Latest NewsNewsIndiaFestivals

ദീപാവലി ആഘോഷമാക്കാൻ ഓഫറുമായി ഗോ എയർ : യാത്രാ നിരക്കിൽ ഇളവ്

കൊച്ചി: ദീപാവലി ആഘോഷമാക്കാൻ യാത്രാ നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു രാജ്യത്തെ  ബജറ്റ് എയർലൈൻ ആയ ഗോ എയർ. ഇതനുസരിച്ച് ആഭ്യന്തര യാത്രകള്‍ക്ക് 1,292 രൂപയും,അന്താരാഷ്ട്ര യാത്രകള്‍ക്ക് 4,499 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ദീപാവലി ദിവസമായ ഒക്ടോബര്‍ 27നു ഗോ എയര്‍ ശ്യംഖലയിലുള്ള ഏതു സ്ഥലത്തേക്കും യാത്ര ചെയ്യാവുന്നതാണ്.

Also read : വിദ്യാഭ്യാസവും ജോലിയും മാത്രം പോര, വിവാഹം കഴിക്കണമെങ്കില്‍ വരന്‍ മറികടക്കേണ്ടത് ഇങ്ങനെ ചില പരീക്ഷണങ്ങള്‍ കൂടി; വ്യത്യസ്ത ആചാരവുമായി ഒരു ഇന്ത്യന്‍ ഗ്രാമം

പാറ്റ്‌ന – കല്‍ക്കത്ത, ഡല്‍ഹി-നാഗ്പൂര്‍, ഹൈദരാബാദ് – ചെന്നൈ, കണ്ണൂര്‍ – മുംബൈ, ഡല്‍ഹി – മുംബൈ, ഗോവ – മുംബൈ, ലഖ്‌നൗ – ഡല്‍ഹി, കൊല്‍ക്കത്ത – ഐസ്വാള്‍, കണ്ണൂര്‍ – ഹൈദരാബാദ്, ഡല്‍ഹി – ജമ്മു, ഹൈദരാബാദ് – അഹമ്മദാബാദ്, ബെംഗലുരു – പാറ്റ്‌ന, നാഗ്പൂര്‍ – പൂനെ തുടങ്ങിയ പ്രധാന റൂട്ടുകളിലും ഗോ എയര്‍ ശ്യംഖലയിലെ മറ്റു റൂട്ടുകളിലേക്കും,  അന്താരാഷ്ട്ര ശ്യംഖലയില്‍ അബുദാബി-കണ്ണൂര്‍, അബുദാബി-മുംബൈ, ബാങ്കോക്ക്-മുംബൈ, ബാങ്കോക്ക്-ഡല്‍ഹി, കുവൈറ്റ്-കണ്ണൂര്‍, കണ്ണൂര്‍-ദുബായ്, സിംഗപ്പൂര്‍-കൊല്‍ക്കത്ത, ബെംഗലുരു-സിംഗപ്പൂര്‍ തുടങ്ങിയ പ്രധാന റൂട്ടുകളിലും ഗോ എയര്‍ സര്‍വീസുള്ള എല്ലാ റൂട്ടുകളിലേക്കും ഓഫർ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കും.  ഒക്ടോബര്‍ 25 മുതല്‍ 27 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button