Latest NewsNewsFestivals

നാവില്‍ രുചിയൂറും ലക്കോട്ടപ്പം തയാറാക്കാം

മൈദയും മുട്ടയും കൊണ്ട് തയാറാക്കുന്ന ഒരു വിഭവമാണ് ലക്കോട്ടപ്പം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ല. കൊണ്ടുതന്നെയാകാം ഇതിന് ലക്കോട്ടപ്പം എന്ന് പേരു വന്നത്. നിങ്ങള്‍ക്ക് ശരിക്കും ഇഷ്ടപ്പെടും. ഈ ദീപാവലിക്കാലത്ത് ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ലക്കോട്ടപ്പം തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മൈദ -2 കപ്പ്
കോഴിമുട്ട -1
ഉപ്പ് -പാകത്തിന്

ഫില്ലിങ്ങിന്(ചിക്കിയെടുക്കണം.)

1.നെയ്യ് – 1 ടീസ്പൂണ്‍
2.കോഴിമുട്ട -6 എണ്ണം
3.പഞ്ചസാര -6 ടേബിള്‍ സ്പൂണ്‍
4.ഏലക്ക -3 എണ്ണം
5.അണ്ടിപരിപ്പ് -6 എണ്ണം
6.മുന്തിരി -കുറച്ച്പാവുകാച്ചാന്‍ ആവശ്യമുള്ളത്
പഞ്ചസാര -അര കപ്പ്
വെള്ളം -അര കപ്പ്
മഞ്ഞകളര്‍ -ഒരു നുള്ള്

പാചകംചെയ്യുന്നവിധം

പഞ്ചസാരയും മൈദയും ചേര്‍ത്ത് വെള്ളമൊഴിച്ച് അയവില്‍ കലക്കുക.ദോശക്കല്ല് അടുപ്പില് വെച്ച് പൂരി വലിപ്പത്തില്‍ ദോശപോലെ ഒഴിച്ച് മുട്ട ചിക്കിയത് കുറച്ച് നടുവില് വെച്ച് നാലുഭാഗവും പെട്ടിപോലെ മടക്കിവെയ്ക്കുക.രണ്ടാമത് പൂരിയെക്കാളും വലിപ്പത്തില് ദോശ ഉണ്ടാക്കി നടുവില് മുട്ട ചിക്കിയതും വെച്ച് ആദ്യം ഉണ്ടാക്കിയ പെട്ടി ആകൃതിയിലുള്ളത് ഇതില് വെച്ച് പിന്നെയും ആദ്യം ചെയ്തതുപോലെ പെട്ടി
ആകൃതിയില് മടക്കി വെയ്ക്കുക.

ഇങ്ങനെ 4 അട്ടിയില് ഉണ്ടാക്കുക.അര കപ്പ് പഞ്ചസാരയും അര കപ്പ് വെള്ളവും ഒഴിച്ച് കളറും ചേര്‍ത്ത് പാനിയാക്കുക.ഒരു പാത്രത്തില്‍ അപ്പം എടുത്തുവെച്ച് കത്തി കൊണ്ട് നാലാക്കി നടുക്കുമാത്രം കട്ട് ചെയ്യുക. അതില്‍ ഈ പാനി കുറച്ച് ഒഴിച്ച് ഭംഗിയാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button