Latest NewsUSANews

എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: എണ്ണപ്പാടങ്ങള്‍ വഴിയുള്ള വരുമാനം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതില്‍ നിന്ന് ഐഎസ് ഭീകരരെ തടയുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക്.ടി. എസ്പർ. ഇതിന്റെ ഭാഗമായി സിറിയയിലെ എണ്ണപ്പാടങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. എന്നാല്‍ ഏത് തരത്തിലുള്ള സേനയെയാണ് അമേരിക്ക വിന്യസിക്കുന്നതെന്ന് ഔദ്യോഗികമായി വിശദമാക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

ALSO READ: സീറ്റ് കുറഞ്ഞുവെന്ന നഷ്ടമല്ല, മറിച്ച് ഭരണം തിരികെ കിട്ടിയെന്ന നേട്ടത്തെ കുറിച്ച് ചിന്തിക്കാൻ ബിജെപിക്കാരോട് മോദിയും, ഷായും

അമേരിക്കൻ സേനയെ പിന്‍വലിക്കുന്നതിനു മുമ്പായി എണ്ണപ്പാടങ്ങള്‍ സുരക്ഷിതമാക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ടാങ്കുകളും മറ്റ് സൈനിക സംവിധാനങ്ങളുള്‍പ്പെടെ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനാണ് അമേരിക്കയുടെ പുതിയ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: മിസോറം ഗവര്‍ണ്ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

shortlink

Related Articles

Post Your Comments

Related Articles


Back to top button