Latest NewsKeralaNews

കൊച്ചി കോർപറേഷൻ മേയറെ മാറ്റാൻ തീരുമാനം

എറണാകുളം : കൊച്ചി നഗരസഭ ഭരണത്തിൽ സമ്പൂർണ അഴിച്ചു പണിക്ക് കോൺഗ്രസിൽ ധാരണ. ഇതനുസരിച്ച് നഗരസഭ മേയർ സൗമിനി ജെയ്നെയും, എല്ലാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരെയും മറ്റും, ജില്ലയിലെ മുതിർന്ന നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. നാളെ ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ അറിയിക്കും. അതേസമയം ര​ണ്ട​ര വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ മേ​യ​ര്‍ ഉ​ള്‍​പ്പ​ടെ ഭ​ര​ണ​സ​മി​തി മൊ​ത്ത​ത്തി​ല്‍ മാ​റ​ണ​മെ​ന്ന​ മുൻധാരണ പ്രകാരമാണ് തീരുമാനമെന്ന് മുൻ മന്ത്രി കെ ബാബു അറിയിച്ചു. സൗ​മി​നി ജെ​യി​നും ഹൈ​ബി ഈ​ഡ​നും പ​ര​സ്യ പ്ര​സ്താ​വ​ന​ക​ള്‍ നി​ര്‍​ത്ത​ണ​മെ​ന്നും ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.

മേ​യ​ര്‍ മാ​റ്റം ഉ​ട​ന്‍ വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡി​സി​സി​യി​ല്‍​നി​ന്നു​ള്ള മൂ​ന്നം​ഗ പ്ര​തി​നി​ധി​സം​ഘം തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കും. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍, വി.​ഡി. സ​തീ​ശ​ന്‍ എം​എ​ല്‍​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് എ​ന്നി​വ​രാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ നേ​രി​ല്‍ ക​ണ്ടു ഇക്കാര്യം അറിയിക്കുക. നേ​ര​ത്തേ, മേ​യ​റെ മാ​റ്റ​ണ​മെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ എ​റ​ണാ​കു​ളം കോ​ണ്‍​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അതോടൊപ്പം തന്നെ കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണ​ത്തി​നെ​തി​രേ ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി.

Also read : കൊച്ചി മേയറെ മാറ്റണമെന്ന് ആവശ്യം ശക്തം : ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചത് മേയറോടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button