Latest NewsNewsIndiaBusiness

ഇന്ത്യന്‍ മൂലധന വിപണിയിലേക്കുളള നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ്; പണമിറക്കാൻ തയ്യാറായി കൂടുതൽ നിക്ഷേപകർ

മുംബൈ: ഇന്ത്യയിലേക്ക് വീണ്ടും പണമിറക്കാൻ നിക്ഷേപകർ മത്സരിക്കുന്നു. ഇക്വിറ്റി വിപണിയിലേക്ക് 3,769.56 കോടി രൂപയും ഡെബ്റ്റ് സെഗ്മെന്‍റിലേക്ക് 58.4 കോടി രൂപയും നിക്ഷേപമായി എത്തി. ആകെ നിക്ഷേപമായി എത്തിയത് 3,827.9 കോടി രൂപയാണ്. ഒക്ടോബര്‍ മാസം ഇതുവരെ ഫോറിന്‍ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ (എഫ്പിഐ) നിന്ന് 3,800 കോടിയിലധികമാണ് ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് എത്തിയത്.

നിക്ഷേപത്തിലെ ശുഭകരമായ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസവും സമാനമായ നിക്ഷേപ വളര്‍ച്ച ഇന്ത്യന്‍ മൂലധന വിപണിയില്‍ ദൃശ്യമായിരുന്നു. ആഗോള സാമ്പത്തിക രംഗത്ത് ഉയരുന്ന ശുഭ സൂചനകളും സര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചതും നിക്ഷേപത്തിന് നികുതി ഇടാക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയതും ഉള്‍പ്പടെയുളള തീരുമാനങ്ങളാണ് നിക്ഷേപത്തില്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസത്തിലും വര്‍ധവുണ്ടാകാന്‍ കാരണം.

ALSO READ: മുൻനിര ടെലികോം കമ്പനികൾക്ക് തിരിച്ചടി; വരിക്കാർ കുറയുമ്പോഴും നേട്ടം കൊയ്ത് ജിയോ

ജൂലൈ, ആഗസ്റ്റ് തുടങ്ങിയ മാസങ്ങളിലെ വന്‍ പിന്‍വലിക്കലുകള്‍ക്ക് ശേഷമായിരുന്നു എഫ്പിഐകളുടെ ഈ തിരിച്ചുവരവ്. സെപ്റ്റംബറിൽ എഫ്പിഐകൾ ആഭ്യന്തര മൂലധന വിപണികളിൽ (ഇക്വിറ്റിയും ഡെബ്റ്റും) 6,557.8 കോടി രൂപ നിക്ഷേപിച്ചു.
.

shortlink

Related Articles

Post Your Comments

Related Articles


Back to top button