KeralaLatest NewsIndiaPrathikarana Vedhi

ബിജെപി ഒന്നുമല്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങി ബിജെപിയെ ഇന്നീ നിലയിലാക്കിയ നേതാക്കളെ മോദി പ്രഭാവത്തിൽ ബിജെപി അനുഭാവികൾ ആയവർ അവഹേളിക്കുമ്പോൾ.. ജിതിൻ ജേക്കബ് എഴുതുന്നു

വരുമാനമോ, സ്ഥാനമാനങ്ങളോ, ഭരണമോ ഒന്നും കിട്ടുമെന്ന് ചിന്തിക്കാൻ പോലും കഴിയാതിരുന്ന സമയത്തും ഭരണകൂടത്തിന്റെ വേട്ടയാടലുകളും ഒക്കെ സഹിച്ചു അവർ പ്രസ്ഥാനം വളർത്തി. ആ യാത്രയിൽ കൂടെയുള്ള നിരവധി പേർ കമ്മ്യൂണിസ്റുകാരുടെയും മത തീവ്രവാദികളുടെയും കത്തിക്കിരയായി.

ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ കളിയാക്കിയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ അവഹേളനങ്ങളിലേക്ക് മാറിയപ്പോൾ അതിനെതിരെ പ്രതികരിച്ചു നിരവധി പേരാണ് രംഗത്തെത്തിയത്. ആർ എസ്സ് ബിജെപി പ്രവർത്തകരെ അധികാരത്തിന്റെ ബലത്തിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുമ്പോൾ അവർക്ക് പിന്തുണയായി നിയമ സഹായം നൽകുന്നത് പി എസ് ശ്രീധരൻ പിള്ളയുടെ ഓഫീസ് ആണ്.

ഇതൊക്കെ മറച്ചു വെച്ച് കൊണ്ട് ചില അനുഭാവികളെന്നവകാശപ്പെടുന്ന പാതി വെന്ത പ്രവർത്തകർ സോഷ്യൽ മീഡിയയിൽ തങ്ങളുടെ വീട്ടിലെ സുരക്ഷിതത്വത്തിൽ ഇരുന്നു കൊണ്ട് ബിജെപിയെ നിയന്ത്രിക്കുമ്പോഴും ഉപദേശിക്കുമ്പോഴും പുച്ഛമാണ് തോന്നുന്നതെന്നാണ് പലരും എഴുതി കണ്ടത്.

സോഷ്യൽ മീഡിയയിലെ ഇന്റലക്ച്വൽ മുഖമായ ജിതിൻ ജേക്കബ് എഴുതുന്നത് ഇങ്ങനെ,

“മിസോറാം ഗവർണർ ആയി നിയമിതനായ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയെ പരിഹസിച്ചും ആക്ഷേപിച്ചും ട്രോളുകൾ നിറഞ്ഞാടുകയാണ്.

ശരിക്കും പറഞ്ഞാൽ ഈ പരിഹസിക്കുന്നവരോട് സഹതാപം ആണ് തോന്നുന്നത്. വിമർശനവും പരിഹാസവും രണ്ടും രണ്ടാണ്.

രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ പദവികൾക്ക് തൊട്ട് താഴെ വരുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഗവർണർ എന്നത്. ഇന്ത്യൻ ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റ ഭരണത്തലവൻ ആണ് ഗവർണർ.

ഒരു മനുഷ്യന് ഇന്ത്യയിൽ എത്തിപ്പെടാൻ കഴിയുന്ന ഏറ്റവും ഉയർന്ന പദവികളിൽ ഒന്നിൽ ആണ് അദ്ദേഹം എത്തിച്ചേർന്നത്. മുമ്പ് ഗവർണർ ആയിരുന്ന കുമ്മനം രാജശേഖരനെയും ഇതുപോലെ പരിഹസിക്കുന്നത് കണ്ടു.

കുമ്മനവും, ശ്രീധരൻ പിള്ളയും ഒക്കെ ബിജെപി ഒന്നുമില്ലാതിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം തുടങ്ങിയവരാണ്. നരേന്ദ്രമോഡി അധികാരത്തിൽ എത്തിയ 2014 ന് ശേഷം ബിജെപി അനുഭാവികൾ ആയവരാണ് ഞാനടക്കം പലരും.

വരുമാനമോ, സ്ഥാനമാനങ്ങളോ, ഭരണമോ ഒന്നും കിട്ടുമെന്ന് ചിന്തിക്കാൻ പോലും കഴിയാതിരുന്ന സമയത്തും ഭരണകൂടത്തിന്റെ വേട്ടയാടലുകളും ഒക്കെ സഹിച്ചു അവർ പ്രസ്ഥാനം വളർത്തി. ആ യാത്രയിൽ കൂടെയുള്ള നിരവധി പേർ കമ്മ്യൂണിസ്റുകാരുടെയും മത തീവ്രവാദികളുടെയും കത്തിക്കിരയായി.

ശ്രീധരൻ പിള്ളയും, കുമ്മനവും എല്ലാം ജീവിതം മുഴുവൻ സംഘടനക്ക് വേണ്ടി ഉഴിഞ്ഞു വെച്ചതാണ്. ആരാലും മൈൻഡ് ചെയ്യാതിരുന്ന ഒരു സംഘന ഇന്ന് ട്രോളുകളിലും, വാർത്തകളിലും ഒക്കെ നിറയുകയും തിരഞ്ഞെടുപ്പിൽ നിർണായക ശക്തി ആകുകയും ചെയ്യുന്നു എങ്കിൽ അത് വിജയം തന്നെയാണ്.

കുമ്മനം രാജശേഖരൻ മിസോറം ഗവർണർ പദവി രാജിവെച്ച സമയത്ത് അന്ന് വരെ ശമ്പളമായി ലഭിച്ച തുക മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിന് നൽകുക ആയിരുന്നു. അതിലൊന്നും നന്മ കാണാൻ കേരള സമൂഹത്തിന് കഴിഞ്ഞിട്ടില്ല.

ഫേസ്ബുക്കിൽ ലൈവ് വിഡിയോ ഇട്ട് രാജ്യത്തെ നിയമങ്ങൾ എല്ലാം ലംഘിച്ച് നാട്ടുകാരുടെ കയ്യിൽ നിന്ന് കാശ് പിരിച്ച് അതിൽ നല്ലൊരു പങ്ക് അടിച്ചു മാറ്റി നടക്കുന്നവൻ ഒക്കെ നന്മമരവും, അധ്വാനത്തിന്റെ പ്രതിഫലം മുഴുവൻ ജീവകാരുണ്യ പ്രവർത്തനത്തിന് കൊടുക്കുന്ന ആൾ പരിഹാസപാത്രവും ആകുന്നതാണ് കേരളാ മോഡൽ എന്ന് ഖേദത്തോടെ പറയേണ്ടി വരും !

RSS പ്രവർത്തകർക്ക് രാഷ്ട്രപതിയും ആകാം, പ്രധാനമന്ത്രിയും ആകാം ഗവർണറും ആകാം. ഈ പദവികൾ വഹിച്ച ഇവരോട് നാളെ ശുചിമുറി വൃത്തിയാക്കാൻ പറഞ്ഞാൽ അതും അവർ ചെയ്യും. കാരണം യഥാർത്ഥ സേവകന് അധികാരവും പ്രശസ്തിയും ഒന്നും മത്ത് പിടിപ്പിക്കില്ല.

പരിഹസിക്കുന്നവർ അത് തുടരട്ടെ. പക്ഷെ അപ്പോഴും ഓർക്കണം നിങ്ങൾക്ക് ജീവിതത്തിൽ പരമാവധി എവിടെ വരെ എത്താൻ കഴിയും എന്ന കാര്യം.

പരിഹസിക്കുന്നവർ എന്നും അങ്ങനെ തന്നെ ഇരിക്കും. ശരിക്കും ജീവിതത്തിൽ ഒന്നുമാകാൻ കഴിയാത്ത, ഒരു ഐഡന്റിറ്റിയും ഇല്ലാത്ത കുറച്ചു ആളുകളുടെ നിരാശയാണ് ഈ പരിഹാസങ്ങൾ.

പരിഹാസവും, വേട്ടയാടലുകളും കൂടുംതോറും കൂടുതൽ ഉയരത്തിൽ അവർ എത്തിച്ചേരും. നിങ്ങൾ അത് തുടരുക, അതാണ് അവരുടെ കുതിപ്പിന് കൂടുതൽ ഊർജം നൽകുന്നത്.

നിയുക്ത മിസോറം ഗവർണർ ശ്രീധരൻ പിള്ള ക്ക് അഭിനന്ദനങ്ങൾ.”

shortlink

Related Articles

Post Your Comments

Related Articles


Back to top button