Latest NewsKeralaNews

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍

കൊച്ചി : കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത രണ്ടു യുവതികളുടെ മുറിയിലേക്ക് കടന്ന് കയറി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് യുവതികളെ നഗ്നരാക്കി അവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത സംഭവത്തില്‍ നാലംഹസംഘം അറസ്റ്റില്‍. മുംബൈ സ്വദേശിനികളായ സഹോദരിമാരുടെ മുറിയിലേയ്ക്ക് സംഘം ഇരച്ചുകയറുകയായിരുന്നു. സംഭവത്തില്‍ ഓണ്‍ലൈന്‍ സംക്‌സ് റാക്കറ്റ് സംഘമാണ് അറസ്റ്റിലായിരിക്കുന്നത് . ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്‌കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്യുന്നവരാണ് ഇവര്‍.

Read Also : ജയില്‍ മോചിതനായി തിരിച്ചെത്തിയ ശിവകുമാറിന്‌ ഉജ്വല സ്വീകരണമൊരുക്കി പ്രവർത്തകർ

മലപ്പുറം പൊന്നാനി പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്സ്വെല്‍ ഗബ്രിയേല്‍(25), കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37) എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്ത മുംബൈ സ്വദേശികളായ സഹോദരികളുമായ രണ്ടു സ്ത്രീകളുടെ മുറിയിലേക്ക് കടന്ന് കയറി ഇവര്‍ പണം കവരുകയായിരുന്നു. കൂടാതെ യുവതികളെ നഗ്‌നരാക്കി അവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

പ്രതികളായ മാക്സ്വെല്‍, ജോയല്‍ എന്നിവര്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് എന്ന് പറഞ്ഞാണ് മുറിയില്‍ കടന്നു കയറി പരിശോധന നടത്തിയത്. മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ഇവര്‍ എവിടെ എന്ന് അന്വേഷിച്ചു. മുറിയില്‍ കഞ്ചാവ് ഉണ്ടോയെന്നു ചോദിച്ചും പരിശോധന നടത്തി.

ഇതിനിടെ പ്രതികള്‍ ഫോണ്‍ ചെയ്ത് സംഘാഗംങ്ങളായ റെന്നിയെയും ഹിലറിനെയും മുറിയിലേക്കു വരുത്തി. എത്തിയ ഉടന്‍ ഇവര്‍ പരാതിക്കാരിയെയും ഒപ്പമുള്ള സഹോദരിയെയും മര്‍ദിച്ചു. ഇരുവരുടെയും ഫോണുകള്‍ പിടിച്ചുവാങ്ങുകയും കയ്യിലുണ്ടായിരുന്ന 20,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇവരെ നഗ്നരാക്കി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വീടുകളിലേയ്ക്കും അയയ്ക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവര്‍ ഹോട്ടല്‍ മാനേജരെ പൊലീസ് ആണെന്ന് പറഞ്ഞ് മുറിയിലേക്കു വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button