Latest NewsNewsIndiaKollywood

സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി; നടന്റെ വീടിനു കനത്ത പൊലീസ് സുരക്ഷ

ചെന്നൈ: ഇളയ ദളപതി സൂപ്പർ സ്റ്റാർ വിജയുടെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് പൊലീസ് നടന്റെ ചെന്നൈ സാലിഗ്രാമത്തുള്ള വീടിനു കനത്ത സുരക്ഷ ഏർപ്പെടുത്തി. തമിഴ്‌നാട് സംസ്ഥാന പോലീസ് കണ്ട്രോള്‍ റൂമിലേക്കു ഭീഷണി മുഴക്കിയുള്ള അജ്ഞാത കോള്‍ വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിജയുടെ അച്ഛന്‍ എസ് എ ചന്ദ്രശേഖറുമായി സംസാരിച്ചതിനു ശേഷമാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ALSO READ: കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച്‌ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളടക്കം നിരവധിപേർ പാലായനം ചെയ്തു

കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സൈബര്‍ ക്രൈമില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോരൂരിനു സമീപം അളപ്പാക്കത്തു നിന്നുള്ള യുവാവാണ് ഫോണ്‍ ചെയ്തതെന്ന് കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിഗില്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിരക്കുകളിലാണ് ഇപ്പോള്‍ നടന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button