USALatest NewsInternational

കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച്‌ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളടക്കം നിരവധിപേർ പാലായനം ചെയ്തു

ഇതോടെയാണ് കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച്‌ ബോളിവുഡ് താരങ്ങളടക്കം അര്‍ധരാത്രിയോടെ പാലായനം ചെയ്തത്.

ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ ലോസ്‌ആഞ്ചല്‍സില്‍ അനിയന്ത്രിതമായി പടര്‍ന്നുപിടിച്ച കാട്ടുതീയില്‍പ്പെട്ട് ആഡംബരവസതികള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് ആഞ്ചല്‍സിലെ ബ്രെന്റ് വുഡില്‍ തീപടര്‍ന്ന് പിടിച്ചത്. തീപടരാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ മേഖലയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കോടിക്കണക്കിന് വിലവരുന്ന വീടുകള്‍ ഉപേക്ഷിച്ച്‌ ബോളിവുഡ് താരങ്ങളടക്കം അര്‍ധരാത്രിയോടെ പാലായനം ചെയ്തത്.

പ്രശസ്ത ഹോളിവുഡ് നടന്മാരായ ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗ്ഗര്‍, ക്ലാര്‍ക്ക് ഗ്രെഗ്ഗ്, കുര്‍ട് ഷട്ടര്‍ ബാസ്‌കറ്റ്‌ബോള്‍ താരം ലെബ്രോണ്‍ ജെയിസ് എന്നിവരടക്കമുള്ളവര്‍ സംഭവസ്ഥലത്തുനിന്നും പലായനം ചെയ്തതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ലോസ് ആഞ്ചല്‍സിലെ അതിസമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീ പിടിത്തം മൂലം നഗരത്തിലെമ്പാടും പുകയും ചാരവും നിറഞ്ഞ അവസ്ഥയാണ്. ഇതോടെ പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്തുനിന്ന് പാതിരാത്രിയില്‍ ജീവനുംകൊണ്ട് ഓടേണ്ടിവന്ന ആയിരക്കണക്കിനാളുകളിൽ താനും ഉള്‍പ്പെടുന്നതായി കാലിഫോർണിയ മുൻ ​ഗവർണറുംകൂടിയായ ആർനോൾഡ് ഷ്വാര്‍സ്‌നെഗ്ഗര്‍ ട്വീറ്റ് ചെയ്തു. അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ബ്രെന്റ് വുഡില്‍ നടക്കാനിരുന്ന ഷ്വാര്‍സ്‌നെഗ്ഗറുടെ പുതിയ ചിത്രം ‘ടെര്‍മിനേറ്റര്‍-ഡാര്‍ക്ക് ഫേറ്റ്’ന്റെ പ്രീമിയര്‍ മാറ്റിവയ്ക്കേണ്ടിവന്നു. ഇതിനായി തയ്യാറാക്കിയ ഭക്ഷണവസ്തുക്കള്‍ അഗ്നിബാധ മൂലം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കാനായി സന്നദ്ധ സംഘടനകളെ ഏല്‍പ്പിച്ചതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ പാരാമൗണ്ട് പിക്‌ചേഴ്‌സ് അറിയിച്ചു.

എയർ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോ​ഗിച്ച് തീയണയ്ക്കാനുള്ള കഠിനശ്രമത്തിലാണ് ആയിരത്തിലധികം വരുന്ന അ​ഗ്നിശമനാസേനാം​ഗങ്ങൾ. ഇതുകൂടാതെ തീ പടരാനിടയുള്ള മേഖലയിലെ പതിനായിരത്തോളം വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തീ പടരുന്നത് വ്യാപകമായതതോടെ ആയിരക്കണക്കിനാളുകളാണ് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത താവളങ്ങളിലേയ്ക്ക് മാറിയത്.നഗരത്തിലെ 25,000-ഓളം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. കടുത്ത പുകയെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ താല്‍കാലികമായി അടച്ചിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button