USALatest NewsNewsInternational

ലോസ് ഏഞ്ചൽസിനു സമീപം വെടിവെപ്പ്: ചൈനീസ് പുതുവത്സര പരിപാടിക്കിടെയുണ്ടായ വെടിവെപ്പിൽ 9 പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: യുഎസിലെ ലോസ് ഏഞ്ചൽസിനു സമീപം വെടിവെപ്പ്. കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ നടന്ന സംഭവത്തിൽ ഏകദേശം പതിനാറിലധികം പേർക്ക് പരിക്കേറ്റു. ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന കണക്കുകൾ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസ്, പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ട് പോയി.

സംഭവത്തിൽ 16 പേർക്ക് വെടിയേറ്റതായും 9 പേർ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മോണ്ടേറി പാർക്കിൽ നടന്ന ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കിടെ ശനിയാഴ്‌ച രാത്രി 10 മണിയോടെയാണ് (യുഎസ് സമയം) വെടിവെപ്പ് നടന്നത്. സംഭവം നടക്കുമ്പോൾ പ്രദേശത്ത് ആളുകൾ തടിച്ചുകൂടിയ സാഹചര്യമുണ്ടായിരുന്നു.

സംശയമുള്ള പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ 10 ദിവസത്തിൽ അറിയിക്കണം: ധനവിനിമയ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരമാണ് മോണ്ടേറി പാർക്ക്, ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ നിന്ന് ഏകദേശം 7 മൈൽ (11 കിലോമീറ്റർ) അകലെയാണ് ഇത്. നേരത്തെ കാലിഫോർണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിൽ തിങ്കളാഴ്‌ച വെടിവെപ്പ് നടന്നിരുന്നു. 17 വയസുള്ള അമ്മയും, ആറുമാസം പ്രായമുള്ള കുട്ടിയുമുൾപ്പെടെ ആറുപേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button