KeralaLatest NewsNews

കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും ഭൂമിത്തട്ടിപ്പും : അന്വേഷണം ഒരാളെ കേന്ദ്രീകരിച്ച് … ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

തിരുവനന്തപുരം : കരമന കൂടത്തില്‍ തറവാട്ടിലെ മരണങ്ങളും ഭൂമിത്തട്ടിപ്പും , അന്വേഷണം ഒരാളെ കേന്ദ്രീകരിച്ച്.. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. കേസില്‍ ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ഉമാ മന്ദിരത്തിലെ അവകാശികളുടെ ഭൂമിയുടെ എല്ലാ രേഖകളും ആവശ്യപ്പെട്ട് പുതിയ അന്വേഷണ സംഘം റവന്യൂ രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കി. ജയമാധവന്റെ അസ്വാഭാവിക മരണത്തിലാണ് ആദ്യ അന്വേഷണം നടത്തുക.

Read Also : കരമന കൂടത്തറ തറവാട്ടിലെ ഭൂമി തട്ടിപ്പ് കേസ് : എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് : മുന്‍ ജില്ലാകളക്ടറും കാര്യസ്ഥന്‍ രവീന്ദന്‍ നായര്‍ ഉള്‍പ്പെടെ 12 പ്രതികള്‍

ജയമാധവന്‍ നായരുടെ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പരിശോധിച്ച ശേഷം അസ്വാഭാവികയുണ്ടെങ്കില്‍ ഉമമമന്ദിരത്തില്‍ തെളിവെടുപ്പ് നടത്തും. വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജയമാധവന്‍ നായരെ കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. മരിച്ച നിലയിലാണ് ജയമാധവനെ ആശുപത്രിയിലെത്തിച്ചത്. അയല്‍വാസികളെ പോലും അറിയിക്കാതെ രവീന്ദ്രനായര്‍ രഹസ്യമായി ജയമാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് നാട്ടുകാരുടെ ആരോപണം.

shortlink

Post Your Comments


Back to top button