Latest NewsNewsInternational

വിശ്വാസ വഞ്ചന കാണിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതിക്ക് കോടതി വിധിച്ചത് കനത്ത പിഴ; ഒടുവില്‍ ‘ചില്ലറ’ കൊടുത്ത് ഒഴിവാക്കി

വാഷിങ്ടണ്‍: വിശ്വാസ വഞ്ചന ആര്‍ക്കും സഹിക്കാനാകില്ല, അപ്പോള്‍ അത് ജീവനുതുല്യം സ്‌നേഹിച്ച സ്വന്തം പങ്കാളിയില്‍ നിന്ന് തന്നെ ആകുമ്പോഴോ? അത്തരം ഒരു സാഹചര്യം മനസിനുണ്ടാക്കുന്ന മുറിവ് വളരെ വലുതായിരിക്കും. എന്നാല്‍ തന്നെ വഞ്ചിച്ച ഭര്‍ത്താവിനോട് ഒരു യുവതി ചെയ്ത മധുര പ്രതികാരമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കുടുംബ സുഹൃത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഭര്‍ത്താവിനെ സഹിക്കാനാകാതെ വന്നതോടെയാണ് അമേരിക്കന്‍ സ്വദേശിയായ ബ്രാന്റി ലീക്ക് വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നാല്‍ തന്നോട് വിശ്വാസവഞ്ചന കാണിച്ച ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച ബ്രാന്റിക്ക് കോടതി വിധിച്ചത് കനത്ത പിഴയായിരുന്നു.

ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതോടെ 5,27,150.96 (5800 പൗണ്ട്) രൂപ വിവാഹമോചന ദ്രവ്യമായി ഭര്‍ത്താവിന് നല്‍കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ കോടതിവിധി അംഗീകരിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. പക്ഷെ കോടതി നല്‍കാനാവശ്യപ്പെട്ട തുക മുഴുവന്‍ നാണയങ്ങളായി നല്‍കിയാണ് അവര്‍ പ്രതികാരം ചെയ്തത്.
പത്ത് ബോക്‌സുകളിലാക്കി ഈ നാണയങ്ങള്‍ അവള്‍ അയാള്‍ക്ക് അയച്ചുകൊടുത്തു. 159 കിലോ ഭാരമുണ്ടായിരുന്നു ഈ പെട്ടികള്‍ക്ക്.

ALSO READ: ധന്‍തേരസ് ദിനത്തില്‍ ചാക്കുകെട്ടുകളില്‍ നാണയങ്ങളുമായി വന്ന് പുതിയ ഹോണ്ട ആക്ടീവ വാങ്ങി : ദീപാവലിയായതിനാലാണ് കോയിനുകളുമായി വന്ന ഉപഭോക്താവിനെ മടക്കി അയക്കാതിരുന്നതെന്ന് ഷോറൂം മാനേജര്‍

തന്റെ മനസിനേറ്റ മുറിവിനുള്ള മധുരപ്രതികാരമാണെന്നാണ് ബ്രാന്റി ഇതിനെക്കുറിച്ച് പറഞ്ഞത്. ”ഞാന്‍ വിവാഹം ചെയ്ത മനുഷ്യന്‍ എനിക്ക് വേണ്ടി ഏറ്റവും വലിയ ഒരു കാര്യം ചെയ്തുതന്നിരിക്കുന്നു, അയാളുടെ സുഹൃത്തിന്റെ ഭാര്യക്കൊപ്പം കിടക്കപങ്കിട്ടുകൊണ്ട്. എന്റെ വിവാഹത്തിന് പങ്കെടുത്തവളാണ്. ഞാന്‍ പ്രണയിച്ച ആ മനുഷ്യന്റെ കൈ ചേര്‍ത്ത് പിടിക്കുന്നതും പ്രണയാര്‍ദ്രമായി അയാളെ നോക്കുന്നതും കണ്ടവളാണ്. എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്കുകൊടുത്തതാണെന്ന് അറിയുന്നവളാണ്. എന്നിട്ടും അവര്‍ ഒരുമിച്ച് കിടക്കപങ്കിട്ടു’ ബ്രാന്റി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ: 13 കാരന്‍ സ്‌ക്കൂട്ടര്‍ വാങ്ങാന്‍ നല്‍കിയത് 3,500 ദിര്‍ഹത്തിന്റെ നാണയങ്ങള്‍

തകര്‍ന്നുപോയ താന്‍ കോടതിയെ സമീപിച്ചുവെന്നും എന്നാല്‍ വിചിത്രമായ കാരണത്താല്‍ അയാള്‍ക്ക് നഷ്ടപരിഹാരമായി 5,27,150.96 (5800 പൗണ്ട്) നല്‍കാനാണ് കോടതി ഉത്തരവിട്ടതെന്നും അവര്‍ പറയുന്നു. കോടതി ഉത്തരവായതിനാല്‍ തന്നെ ആ തുക നല്‍കേണ്ടതുണ്ടെന്നും പണം നല്‍കണമെന്നാണ് കോടതി ഉത്തരവെന്നും എന്നാല്‍ എങ്ങനെ നല്‍കണമെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും ബ്രാന്റി പറയുന്നു.
രണ്ട് കുട്ടികളുടെ അമ്മയായ ബ്രാന്റി അവള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിനെ സമീപിക്കുകയും കാര്യങ്ങള്‍ വിവരിക്കുകയും ചെയ്തു. ഇതോടെ ബാങ്ക് അധികൃതര്‍ മുഴുവന്‍ തുകയും നാണയങ്ങളായി നല്‍കാമെന്ന് സമ്മതിക്കുകയായിരുന്നു.
ബ്രാന്റിയുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സും ബ്രാന്റിക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളാണ് എന്റെ ഹീറോ എന്ന് ഒരാള്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button