Latest NewsCarsNews

പ്രമുഖ ബ്രാൻഡായ ടൊയോട്ടയുടെ പുതിയ സബ് കോംപാക്ട് എസ്.യു.വി ഉടൻ നിരത്തിൽ

പ്രമുഖ ബ്രാൻഡായ ടൊയോട്ടയുടെ പുതിയ സബ് കോംപാക്ട് എസ്.യു.വി ഉടൻ നിരത്തിൽ. പുതിയ സബ് കോംപാക്ട് എസ്.യു.വി മോഡലായ റെയ്‌സ് ആണ് വിപണി കാത്തു നിൽക്കുന്നത്. അടുത്ത മാസം നടക്കുന്ന ആഗോള അവതരണത്തിന് മുമ്പെ റെയ്‌സിന്റെ രൂപം വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അടുത്തിടെ 2019 ടോക്യോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ദെയ്ഹാസ്തു റോക്കി മോഡലിന് സമാനമായ ഡിസൈനാണ് റെയ്‌സിനുള്ളത്.

ടൊയോട്ടയുടെ ഡിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് നാല് മീറ്ററില്‍ താഴെയുള്ള റെയ്‌സിന്റെ നിര്‍മാണം. വലിയ ട്രപ്‌സോയിഡല്‍ ഗ്രില്‍, സ്‌റ്റൈലിഷ് ഹെഡ്‌ലൈറ്റ്, സ്‌പോര്‍ട്ടി ബോണറ്റ്, 17 ഇഞ്ച് അലോയി വീല്‍, ഫ്‌ളോട്ടിങ് ഡി പില്ലര്‍, ബ്ലാക്ക് റൂഫ്, ബ്ലാക്ക് ക്ലാഡിങ് എന്നിവ റെയ്‌സിനെ വേറിട്ടുനിര്‍ത്തും. പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയറും വാഹനത്തിലുണ്ടാകും. നിലവില്‍ വിദേശ നിരത്തുകളിലുള്ള റഷ് എസ്.യു.വിയുടെ പിന്‍ഗാമിയാകും പുതിയ മോഡല്‍.

ALSO READ: ‘ ഹെല്‍മെറ്റ് വെച്ചേക്കാം ഇല്ലെങ്കില്‍ ഫൈനടിച്ചാലോ’;ഉടമയുടെ ബൈക്കിന് പിന്നില്‍ ഹെല്‍മെറ്റ് ധരിച്ച് നായ

98 ബിഎച്ച്പി പവറും 140.2 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ട്രാന്‍സ്മിഷന്‍. ഉയര്‍ന്ന വകഭേദങ്ങളില്‍ ഫോര്‍ വീല്‍ ഡ്രൈവ് സൗകര്യവും ഉള്‍പ്പെടുത്തും. അതേസമയം സബ് കോംപാക്ട് എസ്.യു.വികള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ഇന്ത്യന്‍ വിപണിയിലേക്ക് റെയ്‌സ് എത്തിക്കുന്നത് സംബന്ധിച്ച സൂചനയൊന്നും ഇതുവരെ ടൊയോട്ട നല്‍കിയിട്ടില്ല. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button