Latest NewsSaudi ArabiaNewsGulf

സൗദിയിൽ പെയ്ത ശക്തമായ മഴയിൽ ഏഴുപേർ മരിച്ചു : നിരവധി പേർക്ക് പരിക്കേറ്റു

റിയാദ് : സൗദിയിൽ പെയ്ത ശ്കതമായ മഴയിൽ ഏഴുപേർ മരി.ച്ചു കുവൈറ്റ് അതിർത്തിയോട് ചേർന്നുള്ള സൗദി പട്ടണമായ ഹഫറുൽ ബാതിനിലാണ് സംഭവം. 11 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നരമാണ് ശക്തമായ കാറ്റും, മഴയും,ആലിപ്പഴ വർഷവുമുണ്ടായത്. ശക്തമായ കാറ്റും മഴയും അരമണിക്കൂറിലേറെ നീണ്ടു. പ്രദേശത്ത് ഗതാഗത തടസമുണ്ടാവുകയും, വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു. സഹായം തേടി 1176 എമർജൻസി ഫോൺവിളികളാണ് ലഭിച്ചതെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഹഫറുൽ ബാതിൻ ഗവർണർ ഷുഹൈബ് ഫലീജ് മഴക്കെടുതിയുണ്ടായ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.

43 മില്ലി മീറ്റർ മഴ പെയ്തുവെന്നാണ് കണക്ക്. നിരത്തുകളിൽ മഴവെള്ളപ്രവാഹമുണ്ടായതോടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു. വീടുകൾക്കും കടകൾക്കും കേടുപാടുകൾ സംഭവിച്ചു. ഉയർന്ന പ്രസരണശേഷിയുള്ള വലിയ ഇലക്ട്രിക് ടവറുകളും നിലംപൊത്തിയതായി റിപ്പോർട്ടുണ്ട്. പരസ്യേബാർഡുകളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി വീണു. ആലിപ്പഴ വർഷത്തിൽ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പട്ടണത്തിലെ പ്രധാന സർക്കാർ ആശുപത്രിയിലെ വലിയ പാർക്കിങ് കുടകൾ തകർന്നുവീണു.

Also read : കടൽ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്താൻ നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button